മലയാള ചിത്രത്തില്‍ അഭിനയിക്കുന്നില്ല; ആരാധകരെ നിരാശയിലാഴ്ത്തി മിയ ഖലീഫയുടെ പ്രതികരണമെത്തി

വ്യാഴം, 2 നവം‌ബര്‍ 2017 (08:53 IST)

ENTERTAINMENT , FEATURED , MIA KHALIFA , MOLLYWOOD . PORN STAR , മിയ ഖലീഫ , ചങ്ക്സ് , ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ , ഒമര്‍ ലുലു

ലോകത്താകമാനമുള്ള പോണ്‍ ആരാധകരുടെ ഇഷ്ടതാരമായ മലയാള ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ വാര്‍ത്ത കണ്ട് മിയയുടെ ആരാധകരെല്ലാം വലിയ ആവേശത്തിലുമായിരുന്നു. എന്നാല്‍ മലയാളികളെയെല്ലാം നിരാശയിലാഴ്ത്തി മിയ ഖലീഫയുടെ പ്രതികരണമെത്തിയിരിക്കുന്നു. മലയാള സിനിമയില്‍ മിയ അഭിനയിക്കുന്നില്ലെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. 
 
മിയ ഖലീഫ ഇന്ത്യയിലുള്ള ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും ഇവര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. വിനോദ വെബ് സൈറ്റായ ബോളിവുഡ് ലൈഫാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
 
ചങ്ക്‌സ് 2 വില്‍ ക്യാരക്ടര്‍ റോളിലായിരിക്കും മിയ എത്തുകയെന്നും ഒരു ഐറ്റം സോങ്ങും ചിത്രത്തിലുണ്ടാകുമെന്നുമാണ് നേരത്തെ ഒമര്‍ ലുലു പറഞ്ഞിരുന്നത്. പ്രൊജക്ടിനോട് മിയ അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ പറഞ്ഞിരുന്നു. പോണ്‍ സ്റ്റാറെന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വധഭീഷണിയും നേരിടേണ്ടി വന്നിട്ടുള്ള താരമാണ് മിയ ഖലീഫ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘അമ്മ’യുടെ പ്രസിഡന്‍റ് പറയുന്നത് ലൈംഗികപീഡനമൊക്കെ പണ്ടുമാത്രമാണ് ഉണ്ടായിരുന്നതെന്നാണ്, അതാണ് സങ്കടം: റിമ

സിനിമ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ വലിയ പ്രശ്നമാണെന്നും എന്നാല്‍ അത് വലിയ പ്രശ്നമാണെന്ന് ...

news

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമുണ്ട്, അതിനായി ഏതറ്റം വരെയും പോകും: രേവതി

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അതിനായി ഏതറ്റം വരെയും ...

news

ഒടുവില്‍ സൗബിനെത്തേടി ആ ഭാഗ്യവുമെത്തി !

നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളക്കരയുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗബിന്‍ ...

Widgets Magazine