മമ്മൂട്ടിക്ക് ചെറിയ വേഷമാണ്, പക്ഷേ നായകനാണ്!

വെള്ളി, 13 ജനുവരി 2017 (17:27 IST)

Widgets Magazine
Mammootty, Simbu, Alphonse Puthren, Premam, Gautham Menon, മമ്മൂട്ടി, ചിമ്പു, അല്‍ഫോണ്‍സ് പുത്രന്‍, പ്രേമം, ഗൌതം മേനോന്‍

മമ്മൂട്ടിക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമാണ്. സിനിമയില്‍ അഞ്ചുമിനിറ്റ് വരുന്ന കഥാപാത്രമാണെങ്കിലും തന്‍റെ കഥാപാത്രത്തിന് ഏറ്റവും പ്രാധാന്യം വേണം. ഏത് നായകനടന്‍റെ അച്ഛന്‍ വേഷവും താന്‍ ചെയ്യാം, എന്നാല്‍ താനായിരിക്കണം നായകന്‍ എന്ന് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത് ഓര്‍ക്കാവുന്നതാണ്.
 
ഇത് പറയാന്‍ കാരണം, ചിമ്പുവിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ തന്‍റെ പുതിയ സിനിമ ചെയ്യുന്നു എന്ന് വാര്‍ത്ത വന്നതിന്‍റെ പശ്ചാത്തലത്തിലാണ്. തമിഴിലും മലയാളത്തിലുമായി ചെയ്യുന്ന ആ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നുണ്ട്.
 
ഒരു കാമിയോ വേഷം മമ്മൂട്ടി സ്വീകരിച്ചെങ്കില്‍ അതിന് എത്രമാത്രം പ്രാധാന്യം കഥയില്‍ ഉണ്ടാകുമെന്ന് ആലോചിച്ചുനോക്കൂ. ചിമ്പുവാണ് നായകനെങ്കിലും യഥാര്‍ത്ഥ നായകന്‍ മമ്മൂട്ടി തന്നെയായിരിക്കുമെന്നാണ് മമ്മൂട്ടി ആരാധകര്‍ പറയുന്നത്.
 
പ്രേമത്തിന് ശേഷമെത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമ വന്‍ തരംഗം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ചിമ്പു അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം ഗൌതം മേനോന്‍ Premam Mammootty Simbu Gautham Menon Alphonse Puthren

Widgets Magazine

സിനിമ

news

മമ്മൂട്ടി ഡാന്‍സ് മാസ്റ്റര്‍, തുറുപ്പുഗുലാന്‍ പോലെ തമാശയല്ല!

മമ്മൂട്ടിയുടെ നൃത്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ചര്‍ച്ചാ വിഷയമായിരുന്നു. ...

news

ഇന്ത്യൻ സിനിമ നിങ്ങളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു! മണിരത്നം മമ്മൂട്ടിയോട് പറഞ്ഞത്...

ശബ്ദക്രമീകരണം കൊണ്ടും മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ടും വൈകാരിക രംഗങ്ങളെ അഭിനയിച്ച് ...

news

ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പിളര്‍പ്പിലേക്ക്; നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ പുതിയ സംഘടന

എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷന്റെ വിലക്കു ലംഘിച്ച് കഴിഞ്ഞ ദിവസം ഫെഡറേഷന്റെ കീഴിലുള്ള 31 ...

Widgets Magazine