ബാഹുബലിയില്‍ പ്രഭാസല്ല, സാക്ഷാല്‍ ഹൃത്വിക്; റാണയല്ല, ജോണ്‍ ഏബ്രഹാം!

തിങ്കള്‍, 8 മെയ് 2017 (14:45 IST)

Widgets Magazine
Bahubali, Prabhas, Rajamouli, Hrithvik Roshan, John Abraham, Rajamouli, ബാഹുബലി, പ്രഭാസ്, രാജമൌലി, ഹൃത്വിക് റോഷന്‍, ജോണ്‍ ഏബ്രഹാം, രാജമൌലി

ബാഹുബലി രണ്ടാം ഭാഗം 1000 കോടിയും കടന്ന് കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു വിജയം ഉണ്ടായിട്ടില്ല. ലോകം മുഴുവന്‍ ഇപ്പോള്‍ ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്നു. അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ഒപ്പം, ബാഹുബലിയായി അഭിനയിച്ച പ്രഭാസിനും ഭല്ലാലദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബാട്ടിക്കും അഭിമാനിക്കാം.
 
എന്നാല്‍ പ്രഭാസിനെയും റാണയെയുമല്ല നായകനും പ്രതിനായകനുമായി ആദ്യം സംവിധായകന്‍ രാജമൌലി ആലോചിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. അത് യഥാക്രമം ഹൃത്വിക് റോഷനും ജോണ്‍ ഏബ്രഹാമുമായിരുന്നു.
 
എന്നാല്‍ വര്‍ഷങ്ങളോളം ഒരു പ്രൊജക്ടിനുമാത്രമായി നല്‍കാന്‍ ഹൃത്വിക് റോഷനും ജോണ്‍ ഏബ്രഹാമിനും ഡേറ്റില്ലായിരുന്നു. മാത്രമല്ല, ഇത്രയും വലിയ വിജയവും സംസാരവിഷയവുമായി ബാഹുബലി മാറുമെന്ന കാര്യവും ഒരുപക്ഷേ ബോളിവുഡിലെ ഈ സൂപ്പര്‍താരങ്ങള്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
 
എന്തായാലും ഇന്ന് ഹൃത്വിക്കിനെക്കാളും ജോണ്‍ ഏബ്രഹാമിനെക്കാളും ശ്രദ്ധ നേടുന്ന താരങ്ങളായി ബാഹുബലി സീരീസിലൂടെ പ്രഭാസും റാണയും മറിക്കഴിഞ്ഞു. രാജമൌലിയുടെ അടുത്ത പ്രൊജക്ടുകളെങ്കിലും വേണ്ടെന്നുവയ്ക്കാതിരിക്കാനുള്ള ബുദ്ധി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ കാണിക്കുമെന്ന് പ്രതീക്ഷിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ന്യൂഡെല്‍ഹി ഡയറി - ക്രിമിനല്‍ മൈന്‍ഡ് ആയ ആ ചീഫ് എഡിറ്റര്‍ വീണ്ടും വരും?

മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും പവര്‍ഫുളായ കൊമേഴ്സ്യല്‍ അവതാരം - ജി കൃഷ്ണമൂര്‍ത്തി വീണ്ടും ...

news

കാമുകിയെ തേടി അജി സഞ്ചരിച്ചത് ചോര വീണ മെക്സിക്കൻ പാതയിലൂടെ: വിഡിയോ

ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് സിഐഎ. കാമുകിയെ തേടി ദുൽഖർ ...

news

ഡി ഫോര്‍ ഡോണ്‍ - ഈ സിനിമയില്‍ മമ്മൂട്ടി പഴയ മമ്മൂട്ടിയല്ല!

മമ്മൂട്ടിയും അമല്‍ നീരദും - ഇതൊരു ഡ്രീം കോമ്പിനേഷനാണ്. അതേ, മലയാളത്തിന് ‘ബിഗ്ബി’ ...

news

മമ്മൂട്ടി തോക്കെടുക്കുന്നു, അണിയറയില്‍ ഒരു മെഗാഹിറ്റ് കൂട്ടുകെട്ട്!

മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. മമ്മൂട്ടി ...

Widgets Magazine