Widgets Magazine
Widgets Magazine

പുലിമുരുകന്‍ റീമേക്ക് ചെയ്യാന്‍ സല്‍മാന്‍ ഖാന്‍; സംവിധാനം സിദ്ദിക്ക്!

തിങ്കള്‍, 5 ജൂണ്‍ 2017 (16:03 IST)

Widgets Magazine
Pulimurugan, Siddiq, Vysakh, Mohanlal, Salman Khan, പുലിമുരുകന്‍, സിദ്ദിക്ക്, വൈശാഖ്, മോഹന്‍ലാല്‍, സല്‍മാന്‍ ഖാന്‍

മലയാളത്തിലെ ഏറ്റവും വലിയ പണം‌വാരിപ്പടമായ പുലിമുരുകന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി സൂചന. മലയാളത്തിന്‍റെ പ്രിയസംവിധായകന്‍ സിദ്ദിക്ക് ഈ സിനിമ സംവിധാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അനശ്വരമാക്കിയ മുരുകനെ ഹിന്ദിയില്‍ സല്‍മാന്‍ ഖാനാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍.
 
മലയാളത്തില്‍ നിന്ന് 150 കോടി ക്ലബിലെത്തിയ ആദ്യ സിനിമയാണ് പുലിമുരുകന്‍. ദക്ഷിണേന്ത്യന്‍ സിനിമകളുടെ റീമേക്കുകള്‍ ചെയ്യാന്‍ എന്നും തല്‍പ്പരനാണ് സല്‍മാന്‍ ഖാന്‍. മലയാളത്തില്‍ നിന്ന് ബോഡിഗാര്‍ഡ് സല്‍മാന്‍ ഖാന്‍ ഹിന്ദിയില്‍ അവതരിപ്പിക്കുകയും അത് മെഗാഹിറ്റായി മാറുകയും ചെയ്തിട്ടുണ്ട്.
 
ബോഡിഗാര്‍ഡ് ഹിന്ദിയിലും ഒരുക്കിയത് സിദ്ദിക്കാണ്. എന്തായാലും പുലിമുരുകന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ അത് സിദ്ദിക്ക് തന്നെ ചെയ്യണമെന്ന താല്‍പ്പര്യം സല്‍മാന് ഉണ്ടെന്നാണ് സൂചനകള്‍.
 
എന്നാല്‍ സിദ്ദിക്ക് അതിന് തയ്യാറാകുമോ എന്ന് വ്യക്തമായിട്ടില്ല. മലയാളത്തില്‍ അതിഗംഭീരമായി പുലിമുരുകന്‍ ഒരുക്കിയ വൈശാഖ് തന്നെ ഇതിന്‍റെ റീമേക്കുകളും ചെയ്യട്ടെ എന്ന് സിദ്ദിക്ക് നിലപാട് സ്വീകരിക്കാനാണ് സാധ്യത.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

10 നിര്‍മ്മാതാക്കള്‍, 5 സംവിധായകര്‍ - ഇതൊന്നും മമ്മൂട്ടി അറിഞ്ഞില്ല; പടം മെഗാഹിറ്റായി!

എല്ലാ തിരക്കഥകള്‍ക്കും അതിന്‍റേതായ വിധിയുണ്ട്. അത് ആര് സംവിധാനം ചെയ്യണം, ആര് ...

news

വിവാദങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ചിത്രം ‘മഹാഭാരത‘ത്തിന്റെ പേര് മാറ്റുന്നു !

എംടിയുടെ രണ്ടാമൂഴത്തെ വിവിധ ഭാഷകളില്‍ സിനിമയാക്കുന്ന വാര്‍ത്ത എല്ല നവ മാധ്യമങ്ങളും ...

news

കമ്യൂണിസം പറഞ്ഞിട്ടും രക്ഷയില്ല, നിവിന്‍ പോളിയുടെ സഖാവിന് ബോക്സോഫീസില്‍ കാലിടറി!

കമ്യൂണിസം പറയുന്ന സിനിമകളാണല്ലോ ഇപ്പോള്‍ മലയാളത്തില്‍ ട്രെന്‍ഡ്. മെക്സിക്കന്‍ അപാരതയും സി ...

news

പുലിമുരുകനും ബാഹുബലിക്കും മുകളിലാണ് മോഹന്‍ലാലിന്‍റെ വില്ലന്‍ !

മോഹന്‍ലാലിന്‍റെ ‘വില്ലന്‍’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. മൂന്നാമത്തെയും ...

Widgets Magazine Widgets Magazine