Widgets Magazine Widgets Magazine

പള്‍സര്‍ സുനിയെ അറിയില്ലെന്നുപറയുന്ന കാവ്യ, ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് പള്‍സര്‍ സുനിയുടെ കാറില്‍ യാത്ര ചെയ്തതെന്തിന്? കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

വെള്ളി, 28 ജൂലൈ 2017 (18:04 IST)

Widgets Magazine
Dileep, Pulser Suni, Kavya, Shyamala, Rimi, ദിലീപ്, പള്‍സര്‍ സുനി, കാവ്യ, ശ്യാമള, റിമി

പള്‍സര്‍ സുനിയെ അറിയില്ല എന്ന കാവ്യാ മാധവന്‍റെ നിലപാട് പൊലീസ് തള്ളിക്കളയുകയാണ്. കാവ്യയ്ക്ക് പള്‍സര്‍ സുനിയെ അറിയാമെന്നതിന് ചില തെളിവുകള്‍ പൊലീസിന്‍റെ കൈവശം ഉണ്ടെന്നാണ് വിവരം.
 
ദിലീപുമായുള്ള വിവാഹത്തിന് മുമ്പുതന്നെ പള്‍സര്‍ സുനി ഓടിച്ചിരുന്ന കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്ന് സിനിമകളുടെ ലൊക്കേഷനുകളിലേക്കും തിരികെ വീട്ടിലേക്കും പള്‍സര്‍ സുനി ഓടിക്കുന്ന കാറില്‍ കാവ്യ യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
ഇതിന്‍റെ തെളിവുകള്‍ക്കായി കാവ്യ ഒടുവില്‍ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളിലും ആ സിനിമകളുടെ അണിയറ പ്രവര്‍ത്തകരിലേക്കും പൊലീസ് അന്വേഷണം വ്യാപകമാക്കി. 
 
ദിലീപും കാവ്യയും ഒരുമിച്ചഭിനയിച്ച അവസാനചിത്രം ‘പിന്നെയും’ ആണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ആ സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യം പൊലീസിന് ഏകദേശം സ്ഥിരീകരിക്കാനായിട്ടുണ്ട്.
 
എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പൊലീസ് സംഘത്തിന് രണ്ട് അഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യയെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനം ഡി ജി പിയുടെ നിലപാടിനെ ആസ്പദമാക്കിയിരിക്കും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കാറിനുള്ളില്‍ കാമുകനുമായി സ്നേഹ പ്രകടനം; താരസുന്ദരിയുടെ ചിത്രങ്ങള്‍ വൈറല്‍ !

തന്റെ അഭിനയത്തിലൂടെ ആരാധകരുടെ മനസിലിടം പിടിച്ച നായകനാണ് കമല്‍ ഹാസന്‍. അടുത്തിടെ ...

news

ലിഫ്റ്റില്‍ കയറിയ സൂപ്പര്‍സ്റ്റാറിനെ ലിഫ്റ്റ് ഓപ്പറേറ്റര്‍ ലൈംഗികമായി പീഡിപ്പിച്ചു!

സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡനക്കേസുകളാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ...

news

അന്ന് അയാള്‍ എന്നോട് മോശമായി പെരുമാറി; എന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു; അക്ഷയ് കുമാറും ലൈംഗികചൂഷണത്തിന്റെ ഇര !

കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികചൂഷണം തുറന്ന് പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് ...

news

നിവിന്‍ പോളി കേരളത്തിലെ ഏറ്റവും വലിയ കള്ളന്‍! - അറിയേണ്ടതെല്ലാം...

നിവിന്‍ പോളി കായം‌കുളം കൊച്ചുണ്ണിയാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ...

Widgets Magazine Widgets Magazine