Widgets Magazine Widgets Magazine

നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ് അറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനുമറിയില്ല: വിജയ് സേതുപതി

ശനി, 29 ജൂലൈ 2017 (09:41 IST)

Widgets Magazine

നാണംകുണുങ്ങിയായതിനാല്‍ ഓവര്‍ ആക്ടിങ്ങ് അറിയില്ലെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. വിജയ് സേതുപതി മലയാളത്തിന് നല്‍കിയ ആദ്യത്തെ അഭിമുഖം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. മലയാളികളുടെ സ്നേഹം കാണുന്നുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.
 
എന്തുകൊണ്ടാണ് പ്രമോഷന് വേണ്ടി കേരളത്തിലേക്ക് വരാത്തതെന്ന അവതാരകന്റെ ചോദ്യത്തിന് ‘എന്നെ ഇതുവരെക്കും യാരും കേരളാവ്ക്ക് കൂപ്പിടല്ലെ’ എന്നായിരുന്നു വിജയ്‌യുടെ മറുപടി. മലയാള സിനിമയിലേക്ക് വരാന്‍ കാത്തിരിക്കുകയാണെന്നും അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നും താരം പറയുന്നു.
 
'യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിച്ചാല്‍ പിടിയ്ക്കപ്പെടും. ഇതാണ് ഞാന്‍.. ഇങ്ങനെയാണ് ഞാന്‘‍. - വിജയ് പറയുന്നു. ഒരു തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാല്‍ സംവിധായകനുമായി സംസാരിക്കും. അദ്ദേഹം എത്രത്തോളം പ്രൊജക്ടില്‍ തത്പരനാണ് എന്ന് അപ്പോള്‍ മനസ്സിലാവും. ആത്മവിശ്വാസമുണ്ടെങ്കില്‍ ആ സിനിമയിലേക്കിറങ്ങും- വിജയ് സേതുപതി പറഞ്ഞു.
 
വിക്രം വേത എന്ന പുതിയ ചിത്രം വിജയ് സേതുപതിക്ക് തമിഴ് സിനിമ ലോകത്ത് പുതിയ ഇടം നല്‍കുകയാണ്. സഹസംവിധായകര്‍ക്ക് ഫോട്ടോ നല്‍കി അവസരത്തിനായി കാത്തിരുന്ന പയ്യന് ഇന്ന് തമിഴില്‍ തിരക്കൊഴിഞ്ഞ നേരമില്ല. ചെയ്ത സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചത്. ഉയരങ്ങള്‍ താണ്ടുമ്പോഴും കാത്തുസൂക്ഷിക്കുന്ന ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് വിജയ്സേതുപതിയെ വ്യത്യസ്ഥനാക്കുന്നത്.  



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നിവിന്‍ പോളി ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചത്? ഇതെന്താ ഉദയനാണ് താരം സിനിമയോ? - അന്തം‌വിട്ട് ആരാധകര്‍

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ഉദയനാണ് താരം എന്ന സിനിം ആരും മറക്കാന്‍ ഇടയില്ല. ...

news

ടിയാന്‍ തകര്‍ന്നെങ്കിലും മലയാള സിനിമയില്‍ പൃഥ്വി പിടിമുറുക്കുന്നു!

പൃഥ്വിരാജിന്‍റെ സ്വപ്നസിനിമയായിരുന്നു ‘ടിയാന്‍’. ചിത്രം പരാജയപ്പെട്ടത് യംഗ് ...

news

കാറിനുള്ളില്‍ കാമുകനുമായി സ്നേഹ പ്രകടനം; താരസുന്ദരിയുടെ ചിത്രങ്ങള്‍ വൈറല്‍ !

തന്റെ അഭിനയത്തിലൂടെ ആരാധകരുടെ മനസിലിടം പിടിച്ച നായകനാണ് കമല്‍ ഹാസന്‍. അടുത്തിടെ ...

Widgets Magazine Widgets Magazine