Widgets Magazine Widgets Magazine

ദിലീപ് അല്ല, ഒടുവില്‍ ആ പ്രമുഖ നടന്‍ പുതുമുഖതാരം?!

തിങ്കള്‍, 10 ജൂലൈ 2017 (12:38 IST)

Widgets Magazine

കേരളക്കരയെ പിടിച്ചുലച്ച കേസാണ് നടി ആക്രമിക്കപ്പെട്ട സംഭവം. മലയാള സിനിമയില്‍ ഇന്നേ വരെ സംഭവിക്കാത്ത കാര്യങ്ങളായിരുന്നു ഫെബ്രുവരി മുതല്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത ഈ കേസിന്റെ ക്ലൈമാക്സ് എന്നുണ്ടാകുമെന്ന കാര്യത്തില്‍ കേരള പൊലീസിന് പോലും ഉറപ്പില്ലെന്ന വേണം കരുതാന്‍. 
 
അതേസമയം, കേസിലെ ഗൂഡാ‍ലോചന പൊലീസ് തെളിയിച്ചാലും ഇല്ലെങ്കിലും ആ ‘പ്രമുഖ നടനെ’ ബൈജു കൊട്ടാരക്കര നമുക്ക് കാണിച്ച് തരും. നടിക്കെതിരായ ആക്രമണം ബൈജു കൊട്ടരക്കര സിനിമയാക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘പ്രമുഖ നടന്‍’ എന്ന് പേരിട്ട ചിത്രത്തില്‍ പുതുമുഖ താരമാണ് നായകനായി എത്തുക. നിലവിലെ സാഹചര്യത്തില്‍ മുന്‍ നിര താരങ്ങള്‍ ആരും തന്നെ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പുതുമുഖത്തെ നായകനാക്കാന്‍ സംവിധായകന്‍ തീരുമാനിച്ചത്. 
 
നേരത്തേ, കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ നടന്‍ ദിലീപ് ചിത്രത്തില്‍ അഭിനയിക്കുമോ എന്നൊരു ചോദ്യവും സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍, ആ റിപ്പോര്‍ട്ടുകള്‍ ഒന്നും സത്യമല്ലെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 
 
ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുക. പോലീസ് സേനയിലെ ഉന്നതരുടെ പേരും സിനിമ ലോകത്തെ പങ്കാളികളുടെ പേരും ലൈംഗീക ചൂഷണങ്ങളും, പ്രമേയമാകുന്ന ചിത്രം വന്‍ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കാര്യത്തില്‍ സംശയമില്ല. 
 
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ സത്യം അറിയാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സലിം കുമാറിനെ ബൈജു കൊട്ടാരക്കര പരിഹസിച്ചിരുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാലോ മമ്മൂട്ടിയോ? ഒടുവില്‍ അക്കാര്യത്തിലും തീരുമാനമായി!

സിനിമയിലെ സൂപ്പര്‍താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് സഹജമായ കാഴ്ചയാണ്. ...

news

മമ്മൂട്ടി യോദ്ധാവ്, അണിയറയില്‍ ഒരുങ്ങുന്നത് ഒരു ബിഗ് ബജറ്റ് ചിത്രം!

മലയാള സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് ‘കര്‍ണന്മാരെ’ കാണാനാണ്. മമ്മൂട്ടിയുടെ ...

news

ധ്യാനിന്‍റെ സിനിമാ ലോഞ്ചിങ്ങിന് എന്തുകൊണ്ട് എത്തിയില്ല? വിനീതിന്റെ മറുപടി ആരേയും ചിരിപ്പിക്കും!

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുത്തന്‍ റിപ്പോര്‍ട്ടുകള്‍ ...

news

നിവിന്‍ പോളി തളത്തില്‍ ദിനേശന്‍, നയന്‍‌താര ശോഭ !

പൊട്ടിച്ചിരിപ്പിക്കാന്‍ തളത്തില്‍ ദിനേശനും ശോഭയും വീണ്ടുമെത്തുന്നു. എന്നാല്‍ ഇത്തവണ ...

Widgets Magazine Widgets Magazine