തെന്നിന്ത്യയുടെ മഞ്ജു വാര്യരാണ് നയന്‍‌താര!

തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (15:16 IST)

Manju Warrier, Nayanthara, Vidya Balan, Aram, Aami, Dileep, മഞ്ജു വാര്യര്‍, നയന്‍‌താര, വിദ്യാ ബാലന്‍, അറം, ആമി, ദിലീപ്

മലയാളത്തില്‍ ഒരു നടിക്കുവേണ്ടി മാത്രം ഇന്ന് സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. മലയാളത്തിന്‍റെ ഒരേയൊരു മഞ്ജു വാര്യര്‍ക്കുവേണ്ടി. മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ഉള്ള താരപദവി മഞ്ജു വാര്യര്‍ക്കും ലഭിക്കുന്നുണ്ട്.
 
എന്നാല്‍ മലയാളത്തില്‍ മാത്രമാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ മൊത്തം കണക്കെടുത്താല്‍ സൂപ്പര്‍നായികാ പദവി ഒരു മലയാളിക്ക് തന്നെയാണ് - നയന്‍‌താരയ്ക്ക്. നയന്‍സിന് വേണ്ടിമാത്രമായി സിനിമകള്‍ ഉണ്ടാകുന്നു തമിഴിലും തെലുങ്കിലും. തമിഴില്‍ തുടര്‍ച്ചയായി നായികയെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ നയന്‍‌താരയുടേതായി പുറത്തുവരുന്നു.
 
ഡോറ, മായ, അറം, കൊലയുതിര്‍ കാലം എന്നിങ്ങനെ നയന്‍‌താര നായികയാകുന്ന സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായ അറിവഴകന്‍റെ  ഏറ്റവും പുതിയ ചിത്രത്തില്‍ നയന്‍‌താരയാണ് നായിക. ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും.
 
തെന്നിന്ത്യ ഭരിക്കുന്ന താരറാണി നയന്‍‌താരയാണെങ്കില്‍ ബോളിവുഡും ഒരു മലയാളി നായികയുടെ ചൊല്‍പ്പടിയിലാണിന്ന്. സാക്ഷാല്‍ വിദ്യാബാലന്‍. വിദ്യ നായികയാവുന്ന സിനിമകള്‍ക്ക് വന്‍ മാര്‍ക്കറ്റാണ് ഇന്ന് ഹിന്ദി സിനിമയിലുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ്

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനോട് മാപ്പ് ചോദിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ്. ...

news

വിക്കുള്ള നായകന്‍, അന്ധയായ നായിക! - സോളോയുടെ ടീസര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോളോയുടെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ...

news

മമ്മൂക്ക വേണമെങ്കില്‍ എന്റെ അച്ഛനായി അഭിനയിച്ചോട്ടെയെന്ന് മോഹന്‍‌ലാലിന്റെ നായിക!

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള ...

news

കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്റെ ജിമ്മിക്കി കമ്മല്‍ എത്തി! - കിടിലന്‍ ഡാന്‍സ്

കേരളത്തില്‍ ഇനിയാരെങ്കിലും ‘ജിമ്മിക്കി കമ്മല്‍’ എന്ന പാട്ടിനു ചുവടുകള്‍ ...

Widgets Magazine