തീപാറും കളി, തീയേറ്ററുകൾ ഭരിക്കുന്നത് മമ്മൂട്ടിയും ദുൽഖറും!

ചൊവ്വ, 9 മെയ് 2017 (08:08 IST)

ഇന്ത്യയൊട്ടാകെ ഇപ്പോൾ ബാഹുബലി തരംഗമാണ്. കേരളത്തിലും മോശമല്ല, എന്നാൽ കേരളത്തിൽ ബാഹുബലി മാത്രമല്ല തരംഗം. സൽമാന്റെ സിഐഎയും തരംഗം സൃഷ്ടിക്കുകയാണ്. ബാഹുബലി റിലീസിനായി പല തീയേറ്ററുകളിൽ നിന്നും മാറേണ്ടി വന്നെങ്കിലും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും പുത്തൻപണവും ഇപ്പോഴും കളത്തിലുണ്ട്.
 
ബാഹുബലി തരംഗത്തിനിടയിലും ദുൽഖർ ചിത്രം രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്നുമാത്രമായി 5.98 കോടിയാണ് വാരിക്കൂട്ടിയത്. ആദ്യ ദിവസം 3.09 കോടിയാണ് ലഭിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷനാണ് ഇത്. രണ്ടാം ദിവസം കേരളത്തില്‍ നിന്ന് സിഐഎ നേടിയ ഗ്രോസ് കലക്ഷന്‍ 2.89 കോടിയാണ്.
 
മമ്മൂട്ടിയുടെ ദ ഗ്രേറ്റ്ഫാദര്‍, പുത്തന്‍പണം എന്നീ സിനിമകളും ഡിക്യൂ ചിത്രം സിഐഎയും പല തിയറ്ററുകളിലും നേര്‍ക്കുനേര്‍ മത്സരിക്കുന്നു എന്നതും കൗതുകമുള്ള കാഴ്ചയാണ്. ഇക്കയുടെയും കുഞ്ഞിക്കയുടെയും ചിത്രങ്ങള്‍ കളിക്കുന്ന തിയറ്ററുകളില്‍ ഇവരുടെ ബാനറുകള്‍ കൊണ്ടും കട്ടഔട്ടുകള്‍ കൊണ്ടും നിറഞ്ഞിരിക്കുന്നത് കാണാൻ നല്ല ചന്തമാണ്.
 
ബാഹുബലി തരംഗത്തിനിടയിലും ആരാധകർ കാലിക പ്രസക്തിയുള്ള ഗ്രേറ്റ് ഫാദറിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നത് ആണ് ആ ചിത്രത്തിന്റെ വിജയം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഗ്രേറ്റ്ഫാ​ദ​റി​ന് പിന്നാലെ കോമ്രേഡും; ദു​ൽ​ഖ​ർ ചിത്രം സി​ഐ​എ ഇ​ന്‍റ​ർ​നെ​റ്റി​ൽ

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ...

news

മോഹന്‍ലാലിന്‍റെ പ്രിന്‍സിപ്പലോ മമ്മൂട്ടിയുടെ പ്രൊഫസറോ? ബോക്സോഫീസില്‍ ആര് കൊടിപാറിക്കും?

മോഹന്‍ലാല്‍ കോളജ് പ്രിന്‍സിപ്പലാകുന്നു. മമ്മൂട്ടി പ്രൊഫസറും. അടിപൊളി അല്ലേ? മമ്മൂട്ടി - ...

news

6000 വിവാഹാലോചനകൾ പ്രഭാസ് വേണ്ടെന്ന് വെച്ചത് അനുഷ്കയ്ക്ക് വേണ്ടി?

ബാഹുബലിയുടെ രണ്ടാംഭാഗവും ഹിറ്റായതോടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസും അനുഷ്കയും ...

news

ബാഹുബലിയില്‍ പ്രഭാസല്ല, സാക്ഷാല്‍ ഹൃത്വിക്; റാണയല്ല, ജോണ്‍ ഏബ്രഹാം!

ബാഹുബലി രണ്ടാം ഭാഗം 1000 കോടിയും കടന്ന് കുതിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ...