ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ സ്റ്റാര്‍ ആകുന്നു! - ആദ്യ റിപ്പോര്‍ട്ട് പുറത്ത്

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:54 IST)

Widgets Magazine

മമ്മൂട്ടിയുടെ ഓണവിരുന്നായി ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. വളരെ സുന്ദരവും ലളിതവുമായ കിടിലന്‍ ചിത്രമാണിതെന്നാണ് ആദ്യ പ്രതികരണം. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പുള്ളിക്കാരന്‍ മുന്നേറുകയാണ്. സുന്ദരമായ രീതിയിലാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രേക്ഷകരെ ബോറടിപ്പിക്കാതെ കണ്ടിരുത്തുന്ന കിടിലന്‍ സിനിമ. പ്രാഞ്ചിയേട്ടന്‍ അന്റ് ദ സെയ്ന്റ് എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ഇന്നസെന്റ് - മമ്മൂട്ടി കോമ്പോ ചിരി വിടര്‍ത്തുകയാണ്. കോമഡിയുടെ കാര്യത്തില്‍ ഇരുവരും കട്ടയ്ക്ക് കട്ടയാണ്. കരഞ്ഞു കൊണ്ട് പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിക്കുന്ന ഇക്ക മാജിക് ചിത്രത്തിലും ഉണ്ടെന്നാണ് സൂചന.  
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശേഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് രവി തിരക്കഥയെഴുതുന്ന ‘പുള്ളിക്കാരന്‍ സ്റ്റാറാ’യില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പുള്ളിക്കാരന്‍ സ്റ്റാറാ സിനിമ മമ്മൂട്ടി Cinema Mammootty Review നിരൂപണം Pullikkaran Stara

Widgets Magazine

സിനിമ

news

തെറ്റിനെ ജയിക്കാന്‍ മാര്‍ഗ്ഗം അധര്‍മ്മമെങ്കില്‍, അധര്‍മ്മവും ധര്‍മ്മമാകും, ദൈവം വില്ലനാകും - വില്ലനുമായി മോഹന്‍ലാല്‍ വരുന്നു!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘വില്ലന്റെ’ ഒഫീഷ്യല്‍ ...

news

പണമെത്ര കൊടുത്താലും വേണ്ടില്ല, നയന്‍‌താര തന്നെ വേണമെന്ന് വാശി പിടിച്ച് സൂപ്പര്‍താരത്തിന്റെ മകന്‍!

തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിക്കുന്ന നായിക നയന്‍താര. നയന്‍‌താരക്കായി ...

news

വെളിപാടിന്റെ പുസ്തകം; മാസായി മോഹന്‍ലാല്‍ , കിടിലോല്‍ക്കിടിലം!

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലാല്‍ ജോസ് - മോഹന്‍ലാല്‍ ചിത്രമായിരുന്നു ...

news

‘സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിടണം’: അനുഭവങ്ങള്‍ പങ്കുവെച്ച് കങ്കണ

ബോളിവുഡിന്റെ പ്രിയതാരമാണ് കങ്കണ. വാക്കുകള്‍ കൊണ്ട് എല്ലാവരെയും തോല്‍പിക്കുന്ന നടിയാണ് ...

Widgets Magazine