Widgets Magazine Widgets Magazine

ക്ലൈമാക്സ് തീരുമാനമായി, പ്രഭാസും മോഹന്‍ലാലും ഏറ്റുമുട്ടും!

ബുധന്‍, 3 മെയ് 2017 (12:42 IST)

Widgets Magazine
Mohanlal, Prabhas, Mahabharatham, Randamoozham, MT, Bahubali, Rajamouli, മോഹന്‍ലാല്‍, പ്രഭാസ്, മഹാഭാരതം, രണ്ടാമൂഴം, എം ടി, ശ്രീകുമാര്‍ മേനോന്‍, ബാഹുബലി, രാജമൌലി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനയപ്രതിഭയാണ് മോഹന്‍ലാല്‍. ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സോഫീസ് മാജിക്കുകള്‍ മോഹന്‍ലാലിന്‍റെ വകയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് മോഹന്‍ലാലും ബഹുബലി സീരീസിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളുടെ പട്ടികയിലെത്തിയ പ്രഭാസും ഒന്നിക്കുന്നു എന്നതാണ്.
 
രണ്ടാമൂഴത്തിന്‍റെ സിനിമാവിഷ്കാരമായ ‘മഹാഭാരത’ത്തിലാണ് മോഹന്‍ലാല്‍ - പ്രഭാസ് കൂട്ടുകെട്ട് ഉണ്ടാകുന്നത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഒരു സുപ്രധാന കഥാപാത്രത്തിനായി പ്രഭാസിനെ സമീപിച്ചുകഴിഞ്ഞു.
 
ദുരോധനനാകാനാണ് പ്രഭാസിനെ സമീപിച്ചതെന്ന് സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലും പ്രഭാസും തമ്മിലുള്ള ഗദായുദ്ധമായിരിക്കും മഹാഭാരതം സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ മോഹന്‍ലാലും പ്രഭാസും ഏറ്റുമുട്ടുന്ന രംഗം ഏവരെയും ത്രില്ലടിപ്പിക്കുന്നതായിരിക്കും. 
 
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം 1000 കോടിയുടെ പ്രൊജക്ടാണ്. ബാഹുബലി 2ന്‍റെ രണ്ടോ മൂന്നോ ഇരട്ടി ബൃഹത്തായ പ്രൊജക്ടായിരിക്കും മഹാഭാരതം. സാബു സിറിളാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍. പൃഥ്വിരാജ്, ഹൃത്വിക് റോഷന്‍ തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമായേക്കുമെന്നാണ് സൂചന.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പ്രഭാസ് വരും, മമ്മൂട്ടി വരില്ല!

എല്ലാവരും ബാഹുബലി 2ന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തില്‍ മതിമറന്നുനില്‍ക്കുകയാണ്. ഇത്രയും ...

news

വെറും ഏഴ് വർഷം! നിവിൻ പിന്നിലാക്കിയത് മോഹൻലാലിനേയും മമ്മൂട്ടിയേയും!

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ നടൻ ആരെന്ന് ചോദിച്ചാൽ മോഹൻലാൽ എന്നാകും ...

news

ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപറ്റി നടന്ന ഏറ്റവും വലിയ ദുരന്തം? ട്രോള‌ർമാർ ആഘോഷമാക്കിയ വീഡിയോ

കല്യാണ വീഡിയോകൾ വെറൈറ്റി ആക്കുന്ന പുത്തൻതലമുറകൾക്ക് മുന്നിലേക്ക് ഒരു വീഡിയോ കൂടി. ...

news

സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു, പ്രഭാസും മോഹന്‍ലാലും ഒന്നിക്കുന്നു!

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഒരാള്‍ പ്രഭാസ് ...

Widgets Magazine Widgets Magazine