''കുഞ്ഞിക്കാ” ആരാധകര്‍ ഇളകിമറിയുന്നു, ഫാന്‍സിന്‍റെ ഡിക്യു ആവേശം കാണൂ!

വ്യാഴം, 20 ഏപ്രില്‍ 2017 (20:48 IST)

Widgets Magazine
DQ, Dulquer Salmaan, CIA, Amal Neerad, Mammootty, ഡിക്യു, ദുല്‍ക്കര്‍ സല്‍മാന്‍, സി‌ഐ‌എ, അമല്‍ നീരദ്, മമ്മൂട്ടി

മലയാളികളുടെ സ്വന്തം എന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ചിത്രമായ CIAക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കുഞ്ഞിക്കാ ആരാധകര്‍. ഈ അമല്‍ നീരദ് ചിത്രം സകലമാന യൂത്ത് മൂവികളുടെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു മുഴുനീള അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്.

"നിന്‍റെ എളിമ, നിന്‍റെ ഭംഗി... നിന്‍റെ തലയെടുപ്പ്...
നിന്നോട് മത്സരിക്കാന്‍ ഇവിടെ ആര്‍ക്കു ചങ്കുറപ്പ്...
 
ചിത്രത്തിനായി ദുല്‍ഖര്‍ പാടിയ 'വാനം തിള തിളയ്ക്കണ്...' എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുമ്പോള്‍ ആ ഗാനത്തിന്‍റെ ഫാന്‍ വേര്‍ഷന്‍ ഒരിക്കിയിരിക്കുകയാണ് കുഞ്ഞിക്കാ ആരാധകര്‍. മലയാളം റാപ് റീമിക്സ് ശൈലിയില്‍ ഒരുക്കിയ പാട്ടില്‍ തങ്ങള്‍ എപ്പോഴും കുഞ്ഞിക്കയുടെ ഒപ്പം ഉണ്ടാകും എന്നാണ് ആരാധകര്‍ പറയുന്നത്.
 
പോരായ്മകള്‍ ഒരുപാടുണ്ടെങ്കിലും തങ്ങളാല്‍ കഴിയുന്ന വിധം ഒരുക്കിയ ഈ റാപ്പ് ഗാനം DQനുള്ള സമ്മാനമാണ് എന്നാണ് ആരാധകരുടെ ഭാഷ്യം.
 
‘കുഞ്ഞിക്കാ നീ യൂത്തിന്‍റെ പ്രതിരൂപമാ...
DQ ഫാന്‍സ് ഞങ്ങള്‍ എന്നും നിന്‍റെ ഒപ്പമാ..’ എന്നിങ്ങനെ പോകുന്നു വരികള്‍.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സൗബിന്‍ സാഹിറും സംവിധായകന്‍ ദിലീഷ് പോത്തനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു. മേയ്‌ അഞ്ചിനാണ് റിലീസ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ്ഫാദര്‍ ഇഫക്‍ട്: നിര്‍മ്മാതാക്കളും സംവിധായകരും പുതിയ വിശ്വാസത്തില്‍ !

മമ്മൂട്ടിയുടെ ദി ഗ്രേറ്റ്ഫാദര്‍ ഇനി തകര്‍ക്കാനുള്ള റെക്കോര്‍ഡുകള്‍ ദൃശ്യത്തിന്‍റെയും ...

news

മമ്മൂട്ടിയും ജോഷിയും - ഒരു വലിയ സര്‍പ്രൈസ് അണിയറയില്‍ ഒരുങ്ങുന്നു?!

മമ്മൂട്ടിയുടെ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്‍റെ റെക്കോര്‍ഡ് ജോഷിയുടെ പേരിലാണ് ...

news

ചുവപ്പ് - അതൊരു ആവേശമാണ്, മമ്മൂട്ടിയ്ക്ക് മുതൽ നിവിനു വരെ!

കമ്മ്യൂണിസ്റ്റുകാർ ഇന്ന് ഏറെ പ്രതിസന്ധി നേരിടുന്നത് ന്യൂ ജനറേഷൻ സമൂഹത്തെ അഭിസംബോധന ...

news

ഗ്രേറ്റ്ഫാദര്‍ തമിഴിലേക്കും ഹിന്ദിയിലേക്കും? രജനികാന്തും ആമിര്‍ഖാനും ആലോചനയില്‍ !

മലയാളത്തില്‍ വിസ്മയവിജയം തീര്‍ത്ത മമ്മൂട്ടിച്ചിത്രം ദി ഗ്രേറ്റ്ഫാദര്‍ ഓരോ ദിവസവും പുതിയ ...

Widgets Magazine