കുഞ്ഞാലിമരയ്ക്കാർ ആയി മോഹൻലാൽ! അപ്പോൾ മമ്മൂട്ടി ?

ബുധന്‍, 1 നവം‌ബര്‍ 2017 (11:18 IST)

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് - പ്രിയദർശൻ. ഇരുവരും ഒന്നിച്ച ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു. അതിൽ മിക്കതും ഇൻഡസ്ട്രിയൽ ഹിറ്റായി മാറുകയും ചെയ്തു. ഇവർ അവസാനം ഒന്നിച്ച ഒപ്പം എന്ന ചിത്രവും ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. 
 
അഞ്ചു ഭാഷകളിൽ ഒരുക്കുന്ന  ഒരു മാസ്സ് ചിത്രമാണ്  ഇരുവരും ഒരുക്കുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ചിത്രത്തെ കുറിച്ച് വാർത്തകൾ പലതും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രിയദർശൻ തന്നെ തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
 
കുഞ്ഞാലി മരിക്കാർ എന്ന ചിത്രമാണ് മോഹൻലാൽ- പ്രിയദർശൻ ടീം ചെയ്യാൻ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പ്രൊജക്റ്റ്. മോഹൻലാൽ കുഞ്ഞാലി മറ്റയ്ക്കാർ ആയി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാകുന്നതേ ഉള്ളു. മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ  ബാനറിൽ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിർമിക്കുക.  
   
അതേസമയം, കുഞ്ഞാലിമരയ്ക്കാർ എന്ന പേരിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ വമ്പന്‍ പ്രോജക്ട് വരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. 
 
ശങ്കര്‍ രാമകൃഷ്ണന്റേതാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. അങ്ങനെയെങ്കിൽ രണ്ട് കുഞ്ഞാലിമരയ്ക്കാർ മലയാള സിനിമയിൽ ഉണ്ടാകുമെന്ന് സാരം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ലോകസുന്ദരി ഐശ്വര്യ റായിയുടെ ശരിയായ വയസ് കേട്ടോളൂ...

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് നാല്‍പ്പത്തിനാലാം പിറന്നാള്‍‍. എവര്‍ഗ്രീന്‍ ...

news

തരംഗമായി ഗൂഢാലോചന ടീം; ട്രെയിലർ പങ്കുവെച്ച് താരങ്ങൾ

ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതി തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ഗൂഢാലോചനയുടെ ...

news

ഐശ്വര്യറായി എത്തുന്നു ഷഹനാസ് ഹുസൈനായി !

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

news

ദിലീപിനൊപ്പം അഭിനയിക്കരുത്! ഭീഷണിയെ വകവെയ്ക്കാതെ രണ്ടും കൽപ്പിച്ച് സിദ്ധാർത്ഥ്!

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേരളം ...

Widgets Magazine