കപ്പലുണ്ടാക്കിയ ‘പൂമരം’ എവിടെ പോയി? കാളിദാസിന്റെ പൂമരത്തിന് സംഭവിച്ചത്...

ശനി, 5 ഓഗസ്റ്റ് 2017 (12:45 IST)

ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന ‘പൂമരം’ ഉടന്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ചിത്രത്തെ കുറിച്ച് പുതിയ വാര്‍ത്തകള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ട്രയിലറിനും ടീസറിനുമായുള്ള ആരാധകരുടെ കാത്തിരിപ്പിന് തുടക്കം കുറിച്ച് കുറേയായി.
 
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. രണ്ടിനും വന്‍‌വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. കപ്പലുകൊണ്ടുണ്ടാക്കിയ പൂമരം എവിടെപ്പോയി എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 
ചിത്രത്തിനൊന്നും സംഭവിച്ചിട്ടില്ല, ചിത്രീകരണം പുരോഗമിക്കുകയാണ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വലിയ കാന്‍‌വാസിലുള്ള ചിത്രമായതിനാല്‍ കുറച്ച് സമയമെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കാളിദാസിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ എല്ലാം പുതുമുഖങ്ങള്‍ ആണ്. നിലവില്‍ ഇറങ്ങിയ രണ്ട് ഗാനങ്ങള്‍ കൂടതെ ഇനിയും പാട്ടുകള്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാളിദാസ് സിനിമ പൂമരം ജയറാം Kalidas Cinema Poomaram Jayaram

സിനിമ

news

പണികിട്ടിയത് സംവിധായകന്; പണി കൊടുത്തതോ?

പലപ്പോഴും പ്രദര്‍ശനത്തിനെത്തുന്നതിനു തൊട്ട് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് പല സിനിമകളുടെയും ...

news

ഫുള്‍ ടൈം മദ്യപാനി, സ്ത്രീ വിഷയത്തിലും അതീവ തല്പരന്‍; അതാണ് കുഞ്ചാക്കോ ബോബന്‍ ! - സംവിധായകന്റെ വാക്കുകള്‍ സത്യമോ ?

തന്റെ രണ്ടാം വരവില്‍ പല മികച്ച കഥാപാത്രങ്ങളെയും അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ ...

news

പിരിച്ചുവെച്ച കൊമ്പന്‍ മീശ, പറ്റെ വെട്ടിയ തലമുടി; കേരളത്തിലെ ഏറ്റവും വലിയ കള്ളനായി നിവിന്‍ പോളി !

ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മലയാള സിനിമാലോകം. സൂപ്പര്‍ താരങ്ങളും ...

news

ആരേയും വിശ്വസിക്കാന്‍ കഴിയില്ല, ഇനി എല്ലാ ഡീലിങ്‌സും നേരിട്ട്; തെന്നിന്ത്യന്‍ താരസുന്ദരി പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മയക്കുമരുന്നിന്റെ നീരാളിപ്പിടുത്തത്തിലാണ് തെലുങ്ക് സിനിമാലോകം. ...