ഓവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ചിമ്പു?

ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:01 IST)

തമിഴ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് എന്ന മലയാളി പെണ്‍‌കുട്ടിയുടെ കഥയാണ്. ‘ബിഗ് ബോസ് തമിഴ് റിയാലിറ്റി’ ഷോയിലെ അംഗമാണ് ഓവിയ. കമല്‍ഹാസന്‍ അവതാരകനായെത്തിയതിനാലാണ് 'ബിഗ് ബോസ്‘ തുടക്കത്തില്‍ ടെലിവിഷന്‍ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍, ഇപ്പോള്‍ തമിഴകമാകെ ഓവിയ തരംഗമാണ്. 
 
തുടക്കം മുതലേ ഓവിയക്ക് പിന്തുണ നല്‍കിയ താരമാണ് ചിമ്പു. ഇപ്പോഴിതാ, പരിപാടിയില്‍ നിന്നും പുറത്തുപോയ ഓവിയയെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് ചിമ്പു പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് താനല്ലെന്നും തന്റെ പേരിലുള്ള വ്യാജ അക്കൌണ്ട് വഴി മറ്റാരോ ആണ് അങ്ങനെ പറഞ്ഞതെന്നും ചിമ്പു പത്രക്കുറുപ്പില്‍ വ്യക്തമാക്കുന്നു.
 
എസ്ടിആര്‍ എന്ന ട്വിറ്റര്‍ എക്കൗണ്ട് വഴിയാണ് ചിമ്പു ഓവിയയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന ട്വീറ്റ് വന്നത്. തന്റെ പേര് ചീത്തയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചിമ്പു പ്രതികരിച്ചു. പേര് ചീത്തയാക്കാന്‍ ശ്രമിയ്ക്കുന്ന ഇത്തരം അനുഭവങ്ങള്‍ എനിക്ക് പുതുമയുള്ളതല്ല. അത്തരം സാഹചര്യങ്ങളിലൂടെ എല്ലാം കടന്ന് വന്നതാണ്. പക്ഷെ ഈ ട്വീറ്റ് വേദനിപ്പിയ്ക്കുന്നു എന്ന് ചിമ്പു പത്രക്കുറുപ്പില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഓവിയ ചിമ്പു സിനിമ ബിഗ് ബോസ് Oviya Chimbu Cinema Big Boss

സിനിമ

news

46 വര്‍ഷം, 339 ചിത്രങ്ങള്‍! - ആരാധകര്‍ക്കായി അണിയറയില്‍ ഒരുങ്ങുന്ന ആ സര്‍പ്രൈസ് ഇതാണ്!

സെപ്തംബര്‍ 7 മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആണ്. പിറന്നാള്‍ ആഘോഷത്തിനായുള്ള ...

news

സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് പറയുന്നവര്‍ ഇതൊന്നു കേട്ടോളൂ...

മലയാള സിനിമയില്‍ സ്വന്തമായി ഒരിടം കണ്ടെത്താന്‍ ശ്രമിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് ...

news

കൊച്ചിരാജാവ് പ്രസാദിക്കാമെന്ന് പറഞ്ഞിട്ടും ഭാമയ്ക്ക് കുലുക്കമില്ല! , പക്ഷേ ദിലീപ് പണികൊടുത്തു? - പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍

നടിയെ അക്രമിച്ച സംഭവത്തിലെ ആദ്യ സൂചനകള്‍ പൊതുസമൂഹത്തോട് തുറന്ന് പറഞ്ഞത് എഴുത്തുകാരന്‍ ...