എന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ് ആണ്: വെളിപ്പെടുത്തലുമായി യുവനടന്‍

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (11:04 IST)

Widgets Magazine

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ഐശ്വര്യയെ തേടി വിവാദങ്ങളും എത്തിയിരുന്നു. 
 
വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ - അഭിഷേക് ബച്ചന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരില്‍ ഐശ്വര്യയ്ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, വിവേക് ഒബ്‌റൊയി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. 
 
തന്റെ ജീവിതം ഇങ്ങനെയാകാന്‍ കാരണം ഐശ്വര്യ റായി ആണെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. തന്റെ സിനിമാ ജീവിതം തകരാന്‍ കാരണം ആഷുമായിട്ടുള്ള വ്പ്രണയ പരാജയമാണെന്ന് വിവേക് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്. 
 
ബോളിവുഡിന്റെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് വിവേക് ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. സല്‍മാന്‍ ഖാനുമായിട്ടുള്ള ബന്ധം തകര്‍ന്നു നില്‍ക്കുകയായിരുന്നു ഐശ്വര്യ. ഇതിനിടയിലാണ് വിവേകുമായി പ്രണയത്തിലാകുന്നത്.
 
എന്നാല്‍, ഈ ബന്ധം സല്‍മാന്‍ ഖാനു പിടിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി വിവേക് രംഗത്തെത്തി. 2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി. ഇതോടെ ഐശ്വര്യ വിവേകില്‍ നിന്നും അകന്നു.
 
ഐശ്വര്യയുമായുള്ള പ്രണയം തകര്‍ന്നതും സല്‍മാന്റെ ഭീഷണിയുമാണ് തന്റെ സിനിമാ ജീവിതത്തെ പ്രതികൂലമായി ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് വിവേക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവമായിരുന്നു അതെന്ന് വിവേക് വെളിപ്പെടുത്തുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഈ ചിരിയില്‍ അവരുടെ മനസ്സുമുണ്ട്! - വൈറലാകുന്ന മോഹന്‍ലാലിന്റെ സെല്‍ഫി

തനിക്ക് ചുറ്റുമുള്ളവരേയും തന്റെ ആരാധകരേയും വിഷമിപ്പിക്കാതെ അവരോട് പെരുമാറുന്ന ...

news

'എന്നെ ശപിക്കരുത്, ഒന്നും തോന്നരുത്’ - അന്ന് ദിലീപേട്ടന്‍ എന്നെ വിളിച്ച് പറഞ്ഞു: ഷംന കാസിം വെളിപ്പെടുത്തുന്നു

ഫാസില്‍ സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമാണ് മോസ് ആന്‍ഡ് കാറ്റ്. ചിത്രത്തിലെ ...

news

സൌബിന്റെ പറവ പറക്കുകയാണ്...

സൌബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന പറവ ഇന്ന് തീയേറ്ററുകളിലേക്ക് ...

news

മമ്മൂട്ടിയില്ല, രഞ്ജിത് വന്‍ മടങ്ങിവരവിന്!

നന്ദനം എന്ന സിനിമ ഓര്‍മ്മയില്ലാതെ വരില്ലല്ലോ. രഞ്ജിത് സംവിധാനം ചെയ്ത മനോഹരമായ ഒരു ...

Widgets Magazine