ഇമ്മാനുവല്‍ ആവര്‍ത്തിക്കില്ല, മമ്മൂട്ടിയോടൊപ്പം ഫഹദ് ഫാസില്‍ അഭിനയിക്കുന്നില്ല!

WEBDUNIA|
PRO
ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ്റ്ററില്‍ തമിഴകത്തെ സൂപ്പര്‍താരം വിജയ് ഡാന്‍സ് ചെയ്യുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴിതാ പുതിയ വിവരം, ഈ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ആദ്യം മുതല്‍ വാര്‍ത്തകളില്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്ന ഫഹദ് ഫാസില്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.

മംഗലാപുരത്തും കാസര്‍കോടുമുള്ള അധോലോകത്തിന്‍റെ വഴിയിലൂടെയാണ് ഇത്തവണ ആഷിക് അബു സഞ്ചരിക്കുന്നത്. മമ്മൂട്ടി, ഫഹദ് ഫാസില്‍, കല്ലിങ്കല്‍, മീരാ ജാസ്മിന്‍, ശേഖര്‍ മേനോന്‍ എന്നിങ്ങനെ താരനിരയെക്കുറിച്ച് വലിയ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഫഹദ് ഫാസില്‍ ഉണ്ടാവില്ലെന്ന് ഗ്യാംഗ്സ്റ്ററിന്‍റെ തിരക്കഥാകൃത്തായ അഹമ്മദ് സിദ്ദിക്ക് തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറിലാണ് ഗ്യാംഗ്സ്റ്റര്‍ ചിത്രീകരണം ആരംഭിക്കുന്നത്.

പപ്പയുടെ സ്വന്തം അപ്പൂസ്, കൈയെത്തും ദൂരത്ത്, കേരളാ കഫെ(കോമ്പിനേഷന്‍ സീനുകളില്ല), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഇമ്മാനുവല്‍ എന്നീ സിനിമകളില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് അഭിനയിച്ചിരുന്നു. ഗ്യാംഗ്റ്ററില്‍ മമ്മൂട്ടി - ഫഹദ് ടീം മറ്റൊരു ഇമ്മാനുവല്‍ ആവര്‍ത്തിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഫഹദ് അഭിനയിക്കില്ല എന്ന വാര്‍ത്ത നിരാശരാക്കുമെന്നുറപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :