ആ സംവിധായകന്‍ ഒരാളിന്‍റെ പേരുപറഞ്ഞു, അത് കേട്ട് ഭാമ ഞെട്ടി; അയാള്‍ എന്തിനിങ്ങനെ ദ്രോഹിക്കുന്നു?!

ശനി, 12 ഓഗസ്റ്റ് 2017 (18:53 IST)

Bhama, V M Vinu, Saji Surendran, Manju, Pulser Suni, ഭാമ, വി എം വിനു, സജി സുരേന്ദ്രന്‍, മഞ്ജു, പള്‍സര്‍ സുനി

മലയാള സിനിമയില്‍ കുറച്ച് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഭാമ. ലോഹിതദാസിന്‍റെ കണ്ടെത്തല്‍. യുവതാരത്തിന്‍റെ പ്രസരിപ്പും തഴക്കം വന്ന അഭിനേതാവിന്‍റെ പ്രതിഭയും ഒത്തുചേര്‍ന്ന താരം. ചുരുങ്ങിയകാലം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി. 
 
അടുത്തിടെ ഭാമയുടേതായി എത്തിയ ഏറ്റവും മികച്ച ചിത്രം വി എം വിനു സംവിധാനം ചെയ്ത ‘മറുപടി’ ആയിരുന്നു. വലിയ വിജയമായില്ലെങ്കിലും ആ സിനിമ നിരൂപകപ്രശംസ നേടി. ഭാമയുടെ പ്രകടനവും ഉജ്ജ്വലമായിരുന്നു.
 
ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിക്കാറായപ്പോള്‍ വി എം വിനു ഭാമയോട് ചില കാര്യങ്ങള്‍ പറഞ്ഞത്രേ. അത് ഈ സിനിമയില്‍ നിന്ന് ഭാമയെ ഒഴിവാക്കണമെന്ന് ഒരാള്‍ വിനുവിനെ ഫോണില്‍ വിളിച്ചുപറഞ്ഞ കാര്യമായിരുന്നു. ഭാമയെ മാറ്റണമെന്നും അല്ലെങ്കില്‍ പുലിവാലാകുമെന്നുമാണത്രേ അയാള്‍ പറഞ്ഞത്.
 
അപ്പോള്‍ ഭാമ വിനുവിനോട് ആരാണ് ആ വിളിച്ച വ്യക്തി എന്നന്വേഷിച്ചു. തനിക്ക് ഒരു കരുതലെടുക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ വിനു ആ വ്യക്തിയുടെ പേര് പറഞ്ഞു. ആ പേര് കേട്ട് ഭാമ ഞെട്ടിപ്പോയത്രേ.
 
ഭാമ ഒരുപാട് ബഹുമാനിക്കുന്ന ഒരാള്‍ ആയിരുന്നു അത്. ചില ചടങ്ങുകളില്‍ വച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ ഭാമയ്ക്ക് ഒരു ബന്ധവും അയാളുമായി ഉണ്ടായിരുന്നില്ല. എന്നിട്ടും അയാള്‍ എന്തിനാണ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ലെന്നാണ് ഭാമ പറയുന്നത്.
 
നിവേദ്യം, ഇവര്‍ വിവാഹിതരായാല്‍, എല്ലാം അവന്‍ സെയല്‍, ജനപ്രിയന്‍, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കൊന്തയും പൂണൂലും, മത്തായി കുഴപ്പക്കാരനല്ല, മറുപടി തുടങ്ങിയവയാണ് ഭാമയുടെ പ്രധാന സിനിമകള്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഭാമ വി എം വിനു സജി സുരേന്ദ്രന്‍ മഞ്ജു പള്‍സര്‍ സുനി Manju Bhama Pulser Suni Saji Surendran V M Vinu

സിനിമ

news

രാഷ്ട്രീയ പിമ്പുകള്‍ക്ക് ഒശാന പാടിയില്ല, മാധ്യമ ഹിജഡകളെ അകറ്റി നിർത്തി; ഇതാണ് ദിലീപ് ചെയ്ത തെറ്റ് - ആ താരം പറയുന്നു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ...

news

നയന്‍താരയെ 'റേപ്' ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു ?- വളരെ നല്ല അനുഭവമായിരുന്നുവെന്ന് നടന്‍ !

മലയാളത്തില്‍ ആനന്ദം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് റോഷന്‍ മാത്യു. ...

news

മാതളനാരങ്ങയ്ക്ക് ശേഷം പൂര്‍ണ നഗ്നയായി ഇഷ ഗുപ്ത; ചിത്രങ്ങള്‍ കാണാം

സമീപകാലത്തായി ബോളിവുഡ് താരം ഇഷ ഗുപ്ത ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള ഫോട്ടോ ഷൂട്ട് നടത്തി ...

news

മലയാളത്തിലെ മറ്റ് താരങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഉയരത്തില്‍ മമ്മൂട്ടി!

മലയാളത്തിന്റെ അഭിമാനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി ...