പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ല : ദിലീപ്

ബുധന്‍, 12 ഏപ്രില്‍ 2017 (08:55 IST)

തനിയ്ക്ക് നേരെയുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി ദിലീപ് മനോരമയുടെ മറുപുറത്തിൽ. പ്രമുഖ നടിയെ ആക്രമിച്ച കേസ്, വിവാഹമോചനം, പുനഃർവിവാഹം അങ്ങനെ എല്ലാ വിവാദങ്ങൾക്കും മറുപടിയാണ് ദിലീപിന്റെ അഭിമുഖം. വിവാഹമോചിതനായ ശേഷം താൻ കുടംബത്തിൽ നേരിട്ട പ്രശ്നങ്ങളും ആർക്കും അറിയത്തില്ലെന്നും അതറിയാൻ ആരും ശ്രമിച്ചിട്ടില്ലെന്നും താരം പറയുന്നു.
 
മൂന്നര വർഷം എന്റെ വീട്ടിൽ ഞാനും മകളും എന്റെ 79 വയസായ അമ്മയും മാത്രമായിരുന്നു. മൂന്നര വർഷം എന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ആരും ‌ചിന്തിച്ചിട്ടില്ല. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെയുള്ള ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം. 
 
ഞാൻ കാവ്യയെ വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് പലരും ഇപ്പോൾ ബഹളം വെയ്ക്കുന്നുണ്ട്. ഒരുകാര്യം എല്ലാവരും മനസ്സിലാക്കണം. മുന്‍ഭാര്യയെ ഇപ്പുറത്ത് നിര്‍ത്തിയല്ല, ഞാന്‍ വിവാഹം കഴിച്ചത്. വിവാഹമോചനം നേടി കഴിഞ്ഞാണ് വീണ്ടും വിവാഹിതനായത്. 
 
ഇതിന് ശേഷവും എനിക്കെതിരെ വാർത്തകൾ വന്നു. മകളെ മുൻനിർത്തിയായിരുന്നു വ്യാജവാർത്തകൾ. മകളെ നിര്‍ബന്ധിച്ചാണ് പറഞ്ഞുസമ്മതിപ്പിച്ചതെന്നും കാവ്യയും മീനാക്ഷിയും തമ്മില്‍ തെറ്റിയെന്നും വഴക്കായെന്നും പറഞ്ഞുപരത്തി. അവള്‍ സ്വന്തമായി അഭിപ്രായമുള്ള കുട്ടിയാണ്. എന്റെ ഏകബലവും മീനാക്ഷിയാണ്. എന്റെ ആദ്യവിവാഹം പറഞ്ഞുപറഞ്ഞ് ഒരു വഴിക്കാക്കി, ഇതെങ്കിലും കുഴപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ല.– ദിലീപ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി പ്രൊഫസര്‍, മോഹന്‍ലാല്‍ പ്രിന്‍സിപ്പല്‍ - ബോക്സോഫീസ് കിടുങ്ങിവിറയ്ക്കും!

മോഹന്‍ലാല്‍ കോളജ് പ്രിന്‍സിപ്പലാകുന്നു. മമ്മൂട്ടി പ്രൊഫസറും. അടിപൊളി അല്ലേ? മമ്മൂട്ടി - ...

news

പുത്തന്‍‌പണത്തില്‍ മമ്മൂട്ടി കള്ളക്കടത്തുകാരന്‍, മരണമാസ് രംഗങ്ങള്‍ അനവധി; ഇതാ രഞ്ജിത് ചിത്രത്തിന്‍റെ സകലരഹസ്യങ്ങളും!

പുത്തന്‍‌പണത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എന്തായിരിക്കുമെന്ന ആലോചനകള്‍ ഇനി ...

news

മമ്മൂട്ടി ജ്വലിക്കുന്നു, 3 ദിവസം 15 കോടി; ഗ്രേറ്റ്ഫാദര്‍ 50 കോടിക്ക് ഇനി 5 നാള്‍ !

ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബിലേക്ക് കടക്കുകയാണ്. ഈ വാരാന്ത്യത്തില്‍ ചിത്രം 50 കോടി ...

news

അടുത്ത പുലിമുരുകനുമായി മോഹൻലാൽ, സംവിധാനം ജോഷി!

വൈശാഖ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുലിമുരുകൻ അതുവരെയുണ്ടായിരുന്ന എല്ലാ ...