അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ തലകുനിച്ച് ഇരുന്നതിന് ഒരു കാരണമുണ്ട്, ചിരിക്കരുത്!

ചൊവ്വ, 4 ജൂലൈ 2017 (12:02 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ടതിനു ശേഷം നടന്ന അമ്മയുടെ ആ‍ദ്യത്തെ മീറ്റിംഗ് ആയിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നത്. സംഭവം യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍, നടി ആക്രമിക്കപ്പെട്ടതോ സംഭവത്തില്‍ ദിലീപിനെ ചോദ്യം ചെയ്തതോ യോഗത്തില്‍ ചര്‍ച്ചയായില്ല. വാര്‍ത്താസമ്മേളനത്തില്‍ നടന്ന കാര്യങ്ങള്‍ ട്രോളര്‍മാര്‍ ഏറ്റുപിടിക്കുകയും ചെയ്തു.

ഇന്നസ്നെറ്റും മുകേഷും ഗണേഷും കൊടും‌പിരി കൊണ്ടപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു ചെയ്തത്. മാധ്യമങ്ങള്‍ മാത്രമല്ല ആരാധകരും ഇത് ശ്രദ്ധിച്ചു. ചുറ്റിലും അത്രയും വലിയ ബഹളം നടക്കുമ്പോഴും അതൊന്നും പ്രശ്നമാക്കാതെ മമ്മൂട്ടി ഇരുന്നുറങ്ങുകയായിരുന്നുവെന്നും ട്രോളര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന്റെ രസകരമായ ട്രോളുകള്‍ വൈറലാവുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ ചിത്രം വരക്കുമ്പോള്‍, മമ്മൂട്ടി ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.

മോഹന്‍ലാല്‍ വളരെ 'സീരിയസായി' എന്തോ എഴുതുകയോ വരക്കുകയോ ചെയ്യുകയായിരുന്നു. ഇപ്പോഴിതാ, ലാല്‍ വരച്ച ചിത്രം പുറത്തുവിട്ടിരിക്കുകയാണ് ട്രോളര്‍മാര്‍ . മീറ്റിങില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം വൈറലാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രോള്‍ നവമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. ഒരു 'കംപ്ലീറ്റ് ആന'യെ ആണത്രെ ലാല്‍ ഇത്ര ഗൗരവത്തോടെ വരച്ചത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ജനാധിപത്യം തൊട്ടുതീണ്ടാത്ത ‘അമ്മ’യില്‍ തുടരണമോയെന്ന് ആലോചിക്കും; ഗണേഷിന്റെ ലക്ഷ്യം ഇന്നസെന്റിന്റെ കസേര: ജോയ്മാത്യു

നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ...

news

എന്റെ ഭാര്യ സുന്ദരിയാണ്, പക്ഷേ ഫോട്ടോ കാണിക്കില്ലെന്ന് ജാസി ഗിഫ്റ്റ്

‘ലജ്ജാവതിയേ‘ എന്ന പാട്ടിലൂടെയാണ് ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും ഗായകനും ...

news

മമ്മൂട്ടിയുടെ നിലപാടിനോട് ബഹുമാനം, തിലകനെ വിലക്കിയത് തെറ്റായി പോയെന്ന് പറഞ്ഞത് മമ്മൂട്ടി ആയിരുന്നു: വിനയന്‍

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി ...

news

മലയാളം കണ്ട് കരഞ്ഞ് പോയി, മമ്മൂട്ടി സാര്‍ ആണ് ധൈര്യം തന്നത്: ബോളിവുഡ് സുന്ദരി പറയുന്നു

വമ്പന്‍ പ്രതീക്ഷയില്‍ എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ബല്‍‌റാം vs താരാദാസ്. മലയാളികളുടെ ...

Widgets Magazine