അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു?

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (11:32 IST)

Widgets Magazine

മലയാള സിനിമയില്‍ നിന്നും തമിഴിലെത്തി ഇപ്പോള്‍ തെന്നിന്ത്യയുടെ താര പുത്രിയാണ് അമല പോള്‍. അടുത്തിടെ അമലയുടെ വിവാഹവും വിവാഹമോചനത്തെ കൂറിച്ചും നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പുറമേ പല ഗോസിപ്പ് കോളത്തിലും അമല ഇടം പിടിച്ചിരുന്നു.
 
സംവിധായകന്‍ എല്‍ വിജയിയുമായുളള വിവാഹമോചനത്തിന് ശേഷം അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നവമാധ്യമങ്ങള്‍ ആഘോഷമാക്കിയത് നടന്‍ ധനുഷുമായുള്ള അടുപ്പമാണ്. 
എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരണവുമായി അമല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
 
തന്റെ സ്വാകര്യ ജീവിതത്തിലെ അധ്യായങ്ങളെല്ലാം അവസാനിച്ചിട്ട് നാളുകളായി എന്നാണ് അമല പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇതൊക്കേ കേട്ട് പുഞ്ചിരിച്ച് മറ്റൊരു ചെവിയിലുടെ പുറത്ത് വിടുകയാണെന്നും നടി പറയുന്നു.
 
താനൊരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിന് ശേഷം ഒരാളെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ കരുതിയിരുന്നില്ല. ശേഷം നടന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. മാത്രമല്ല താന്‍ ലൈഫില്‍ ഒന്നും പ്ലാന്‍ ചെയ്ത് വെക്കാറില്ലെന്നും സംഭവിച്ചതെല്ലാം അപ്രതീക്ഷിതമാണെന്നും അമല പറഞ്ഞു.
 
തനിക്ക് ധനുഷുമായി അങ്ങനെ ഒരു അടുപ്പവും ഇല്ല. ഇത്തരം വാര്‍ത്തകള്‍ പത്രക്കാര്‍ എഴുതി വിടുന്നതാണ്. അദ്ദേഹത്തിനൊപ്പം വേലയില്ല പട്ടധരി എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഒപ്പം അദ്ദേഹം നിര്‍മ്മിച്ച അമ്മ കണക്കില്‍ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ധനുഷിനോടൊപ്പം അഭിനയിച്ചത് കൊണ്ടാണ് തനിക്ക് ഇത്രയും എക്‌സപീരിയന്‍സ് കിട്ടിയതെന്നും അമല പറയുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇത് പണിയാകുമോ?; ദിലീപിനെ നേരിടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും എത്തുന്നു

മലയാള സിനിമ ലോകത്തില്‍ ഏറ്റവും മികച്ച താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും വളരെ നീണ്ട ...

news

അതിനുള്ള അനുവാദം മമ്മൂക്ക തരണം, അന്നു ഇന്നും ഞാന്‍ കാത്തിരിക്കുന്നു: മഞ്ജു വാര്യര്‍

മലയാള സിനിമയുടെ ഭാഗ്യനായികയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവിനു ശേഷവും താരത്തിനു കൈനിറയെ ...

news

എല്ലാത്തിനും കാരണമായത് നിവിന്‍ പോളിയുടെ ആ പെരുമാറ്റം; അജു വര്‍ഗീസ് പറയുന്നു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ഹിറ്റ് ചിത്രത്തിന്റെ ...

news

ലോകത്തിലെ ഏറ്റവും നല്ല നടന്‍ കേരളത്തിലാണ് - മോഹന്‍ലാല്‍ !

ലോകസിനിമയിലെ ഏറ്റവും മികച്ച നടന്‍ ആരാണ്? പല ഹോളിവുഡ് നടന്‍‌മാരുടെയും പേരുകള്‍ മനസിലൂടെ ...

Widgets Magazine