അന്ന് മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്നും ദിലീപ് ഇറങ്ങിയത് കണ്ണീരോടെയായിരുന്നു!

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (13:03 IST)

എല്ലാ നടീനടന്മാരേ പോലെ തന്നെ കഷ്ടപ്പെട്ടായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ദിലീപ് ആയി മാറിയത്. സ്വന്തം കയ്യിലിരുപ്പു കൊണ്ട് തന്നെ അത് ഇല്ലാതാക്കിയെന്നും ഇപ്പോള്‍ സംസാരമുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന താരത്തെ കുറിച്ച് പല കഥകളും പുറത്തുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ദിലീപ് എങ്ങനെയാണ് സംവിധായകന്‍ കമലിന്റെ അസി. ഡയറക്ടര്‍ ആയതെന്നും പറയുന്നുണ്ട്. 
 
മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത വിഷ്ണുലോകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ഗോപാലകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ എത്തിയത് കമലിന്റെ സഹസംവിധായകന്‍ ആകണം എന്നാഗ്രഹിച്ചായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ജി സുരേഷ് കുമാറിനെയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ദിലീപ് സമീപിച്ചത്. 
 
എന്നാല്‍, നിലവില്‍ ഒരുപാട് സഹസംവിധായകര്‍ ഉണ്ടായിരുന്നതിനാല്‍ ഒരാളെ കൂടി വെക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സുരേഷിന്റെ മറുപടി. അദ്ദേഹത്തിന്റെ മറുപടി കേട്ട് നിരാശനായ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞു. ദിലീപിന്റെ കണ്ണില്‍ നിന്നും ഉറ്റിവീണ കണ്ണുനീര്‍ തുള്ളി കണ്ട് സുരേഷിന്റെ ഹൃദയം വേദനിച്ചുവത്രേ. അങ്ങനെ, ദിലീപിനെ തിരിച്ചുവിളിച്ച് കമലിന്റെ അസി. ആക്കുകയായിരുന്നു. അവിടെ നിന്നുമായിരുന്നു ദിലീപ് എന്ന നടന്‍ ജനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ സിനിമ ദിലീപ് കമല്‍ Mohanlal Cinema Dileep Kamal

സിനിമ

news

ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക് ; കാരണം കേട്ടാല്‍ ഞെട്ടും !

ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരപുത്രിയാണ് സാറാ അലി ഖാന്‍. സിനിമയിലേക്കുള്ള ...

news

പ്രിയദര്‍ശന് ഇനി ഒരു സ്വപ്നമുണ്ട്, ആരും പ്രതീക്ഷിക്കാത്ത ഒരു സ്വപ്നം!

മലയാള സിനിമയിലെ ബെസ്റ്റ് കപ്പിള്‍സില്‍ ഒന്നായിരുന്നു പ്രിയദര്‍ശന്‍ - ലിസി. എന്നാല്‍, ...

news

കപ്പലുണ്ടാക്കിയ ‘പൂമരം’ എവിടെ പോയി? കാളിദാസിന്റെ പൂമരത്തിന് സംഭവിച്ചത്...

ജയറാമിന്റെ മകന്‍ കാളിദാസ് നായകനാകുന്ന ‘പൂമരം’ സിനിമ ഉടന്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ...

news

പണികിട്ടിയത് സംവിധായകന്; പണി കൊടുത്തതോ?

പലപ്പോഴും പ്രദര്‍ശനത്തിനെത്തുന്നതിനു തൊട്ട് മുന്‍പ് സെന്‍സര്‍ ബോര്‍ഡ് പല സിനിമകളുടെയും ...