സിനിമയില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ട അച്ഛനെതിരെ പൊട്ടിക്കരഞ്ഞുകൊണ്ട് നടി മുക്ത രംഗത്ത് എത്തി.
തന്നേയും അമ്മയേയും വേദനിപ്പിക്കാനാണ് അച്ഛന്‍ ജോര്‍ജ് ശ്രമിക്കുന്നതെന്ന ആരോപണവുമായാണ് മുക്തയും അമ്മയും എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
കുടുംബത്തില്‍ വലിയ കടം ഉള്ളതിനാലാണ് താന്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നതെന്ന് മുക്ത പറഞ്ഞു. തനിക്ക് രണ്ടു വയസുള്ളപ്പോള്‍ അച്ഛന്‍ തന്നെയും അമ്മയേയും ഉപേക്ഷിച്ചു പോയതാണ്.
പിന്നീട് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അഭിനയരംഗത്ത് എത്തിയപ്പോള്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിപ്പിക്കാന്‍ അച്ഛനെ വീട്ടിലേക്ക് മടക്കികൊണ്ട് വന്നത് താനാണെന്നും മുക്ത പറഞ്ഞു.
അതാണ് തനിക്ക് ഇപ്പോള്‍ വിനയായെന്ന് മുക്ത പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ഭീഷണിപ്പെടുത്താനും ദ്രോഹിക്കാനും മാത്രമാണ് ഭര്‍ത്താവ് ജോര്‍ജ് ശ്രമിക്കുന്നതെന്ന് മുക്തയുടെ അമ്മ പറഞ്ഞു.
PRO
PRO
തനിക്കെതിരെ പൊലീസില്‍ പരാതി നല്‌കിയ ഭാര്യക്കും മകള്‍ മുക്തക്കും എതിരെ ജോര്‍ജ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പത്താംക്ലാസ് പാസാകാത്ത മുക്തയെ സിനിമയില്‍ അഭിനയിപ്പിച്ച് പണം ഉണ്ടാക്കാനാണ് ഭാര്യ ശ്രമിക്കുന്നതെന്നായിരുന്നു ജോര്‍ജിന്‍റെ കുറ്റപ്പെടുത്തല്‍.
‘അച്ഛനുറങ്ങാത്ത വീട്ടില്‍’ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട മുക്തയുടെ തമിഴ് ചിത്രം ‘താമ്രഭരണി’ തെന്നിന്ത്യയില്‍ ഹിറ്റായിരുന്നു. ‘ചിന്ന നയന്‍താര’ എന്ന പേരിലാണ് തെലുങ്കിലും തമിഴിലും മുക്ത അവതരിപ്പിക്കപ്പെട്ടത്.