‘ചേച്ചിയൊക്കെ എത്രയോ കാലം മുന്‍പേ ഇന്‍ഡസ്ട്രിയില്‍ നിന്നും പോയതല്ലേ’ - ശാന്തി കൃഷ്ണയോട് നിവിന്റെ ഭാര്യ!

ശാന്തി കൃഷ്ണയുടെ ചോദ്യത്തിന് മറുപടി നല്‍കിയത് നിവിന്റെ ഭാര്യ!

aparna| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (16:19 IST)
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നടി സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നത് ആരാധകര്‍ സന്തോഷത്തോടെയായിരുന്നു കേട്ടത്. നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണയുടെ രണ്ടാം വരവ്. ചിത്രത്തില്‍ നിവിന്റെ അമ്മയായിട്ടാണ് ശാന്തി കൃഷ്ണ എത്തുന്നത്.

നിവിന്റെ അമ്മ വേഷമാണെന്ന് സവിധായകന്‍ പറഞ്ഞെങ്കിലും നിവിന്‍ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് ശാന്തി കൃഷ്ണ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഗൂഗിളിൽ നിന്നുമായിരുന്നു ശാന്തി നിവിനെ കണ്ടെത്തിയത്. കരാര്‍ ഒപ്പിട്ടശേഷം ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഇക്കാര്യം ശാന്തി കൃഷ്ണ നേരിട്ട് നിവിനോട് പറയുകയും ചെയ്തു. എന്നാല്‍, താരത്തിന് മറുപടി നല്‍കിയത് നിവിന്റെ ഭാര്യ റിന്നയായിരുന്നു.

‘റിയലി സോറി, തന്റെ ഒരു സിനിമകളും ഞാന്‍ കണ്ടിട്ടില്ല’ എന്ന് നിവിനോട് ശാന്തി പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ ചിരിയോടെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍, നിവിനൊപ്പം ഉണ്ടായിരുന്നു ഭാര്യ റിന്ന അതിനു മറുപടി നല്‍കുകയായിരുന്നു. ‘അതിനെന്താ ചേച്ചിയൊക്കെ എത്രയോ കാലം മുമ്പേ ഇന്‍ഡസ്ട്രിയില്‍ നിന്നു പോയതല്ലെ‘ എന്നായിരുന്നു റിന്നയുടെ മറുപടി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :