ശരിക്കും മെട്രൊയുടെ പണിപൂർത്തിയായെങ്കിൽ അതങ്ങ്‌ ഓടിച്ചാൽ പോരെ? എന്തിനാണിമ്മാതിരി ഗോഷ്‌ഠികൾ?; കൊച്ചി മെട്രോ ഉദ്ഘാടനവിവാദത്തെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി മെട്രോ ഉദ്ഘാടനം നിര്‍വഹിക്കാന്‍ യോഗ്യന്‍ ഇ ശ്രീധരനാണെന്ന് ജോയ് മാത്യൂ

Joy Mathew, cinema, kochi metro, കൊച്ചി മെട്രോ, ജോയ് മാത്യു, പിണറായി വിജയന്‍
സജിത്ത്| Last Modified ശനി, 20 മെയ് 2017 (12:54 IST)
കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന വിവാദങ്ങളെ പരിഹസിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. ശരിക്കും മെട്രോയുടെ പണി പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അതങ്ങ് ഓടിച്ചാല്‍ പേരെയെന്ന ചോദ്യമാണ് ജോയ് മാത്യു തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. എന്തിനാണിത്തരം ഗോഷ്ടികള്‍ കാണിക്കുന്നത്. പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ ചെലവഴിക്കുന്ന കോടികളുണ്ടെങ്കില്‍ മെട്രോക്ക് ഒരു കോച്ചു കൂടി വാങ്ങാമെന്നും, ഇനി അതല്ല പ്രധാനമന്ത്രിക്ക്‌ സമയക്കുറവും മെട്രോ ഉദ്ഘാടനം ചെയ്തേ അടങ്ങൂ എന്നൊരു വാശിയുമുണ്ടെങ്കിൽ ഡിജിറ്റൽ ലോകത്തെ വാഴ്ത്തുന്ന അദ്ദേഹത്തിനു വാർത്താ വിനിമയ രംഗത്തെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ബിഗ്‌ സ്ക്രീനിലൂടെ സംഗതി ഉദ്ഘാടിക്കാവുന്നതാണെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


പഴഞ്ചരക്കുകളായ ചടങ്ങുകൾ
-----------------------------

കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത്‌ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെന്ന് ബി ജെ പി
എന്നാൽ തിരക്ക്‌ കാരണം അദ്ദേഹത്തിനു വരാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെട്രൊ ഉദഘാടനം ചെയുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ-
അതിനിപുണനായ ഉമ്മൻ ചാണ്ടി അടുത്ത വട്ടം താൻ മുഖ്യമന്ത്രികസേരയിൽ
ഉണ്ടാകില്ല എന്ന ബോധ്യത്തിൽ പണിപൂർത്തിയാകും
മുബേ ഒരു വ്യാജ ഉദ്ഘാടനം നടത്തിയതിനാൽ അദ്ദേഹം ഈ വഴി ഇനി വരില്ലെന്നുറപ്പിക്കാം-
ശരിക്കും മെട്രൊയുടെ പണിപൂർത്തിയായെങ്കിൽ അതങ്ങ്‌ ഓടിച്ചാൽ പോരെ?
എന്തിനാണിമ്മാതിരി ഗോഷ്‌ഠികൾ?
പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതിന്റെ
ചെലവുകൾ ഒന്നു ഓർത്തുനോക്കുക-
സെക്യൂരിറ്റി ,വിമാനക്കൂലി,താമസം ഭക്ഷണം എന്നീ വകകളിലെല്ലാംകൂടി
കോടികളാണു പൊടിയുക- അതിനു പുറമേ പൊതുജനത്തിന്റെ അന്നേ ദിവസത്തെ ബുദ്ധിമുട്ടുകൾ - ആ ചിലവഴിക്കുന്ന കോടികൾ ഉണ്ടെങ്കിൽ
മെട്രൊക്ക്‌ ഒരു


കോച്ചുകൂടി വാങ്ങിക്കാം -ഇനി അതല്ല പ്രധാനമന്ത്രിക്ക്‌ സമയക്കുറവും. മെട്രൊ ഉദ്ഘാടനം ചെയ്തേ അടങ്ങൂ എന്നൊരു വാശിയുമുണ്ടെങ്കിൽ ഡിജിറ്റൽ ലോകത്തെ വാഴ്ത്തുന്ന അദ്ദേഹത്തിനു വാർത്താവിനിമയ രംഗത്തെ നൂതന
സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ബിഗ്‌ സ്ക്രീനിലൂടെ സംഗതി ഉദ്ഘാടിക്കാവുന്നതാണു(കൂടിവന്നാൽ ഒരു നൂറുരൂപാ ചെലവിൽ കാര്യം നടക്കും -അത്‌ ജിയൊ ആണെങ്കിൽ ചിലപ്പോൾ സൗജന്യമായും !)ഇത്‌ തന്നെ നമ്മുടെ മുഖ്യമന്ത്രിക്കും ആകാവുന്നതാണു- തിരുവനന്തപുരത്തുനിന്നും തന്റെ ജോലിതിരക്കുകൾ മാറ്റിവെച്ച്‌
കൊച്ചിയിൽ എത്തണം-പ്രധാന മന്ത്രി
വന്നു
പോകുന്നതിന്റെയത്ര
ചെലവ്‌ വരില്ലെങ്കിലും ബാക്കി ബുദ്ധിമുട്ടുകളൊക്കെ അങ്ങിനെത്തന്നെയുണ്ടാവും-
അദ്ദേഹം അത്ര പെട്ടെന്നു ഡിജിറ്റൽ ആകില്ല അതുകൊണ്ട്‌ സ്കൈപ്പ്‌ തുടങ്ങിയ വിനിമയോപാധികളിലൊന്നും
അദ്ദേഹം വിശ്വസിക്കുന്നില്ലല്ലോ-
സത്യത്തിൽ കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാൻ യോഗ്യതയുള്ള ഒരേ ഒരാൾ കൊച്ചി മെട്രൊ എന്ന സ്വപ്നം യാഥാർഥൃമാക്കിയ
ഇൻഡ്യയുടെ അഭിമാനമായ Metro Man എന്നറിയപ്പെടുന്ന ഇ. ശ്രീധരൻ അല്ലാതെ മറ്റാരുമല്ല എന്നതാണു എന്റെ അഭിപ്രായം-
പലയിടത്തുനിന്നായി വായ്പയെടുത്ത്‌
മുടക്കുമുതൽ പലിശ സഹിതം എത്രയും
പെട്ടെന്ന് തിരിച്ചടക്കണമെങ്കിൽ
മെട്രൊ എത്രയും വേഗം
ഓടിത്തുടങ്ങണം-
ഉദ്ഘാടന മാമാങ്ക ധൂർത്തുകളല്ല
പണിയെടുക്കുന്നവനെ ആദരിക്കുന്ന
തൊഴിലിനെ ബഹുമാനിക്കുന്ന
ഒരു പുതിയ ക്രമം അതാണിനി നമുക്ക്‌ വേണ്ടതെന്ന് -വിപ്ലവാനന്തര രാജ്യങ്ങളിലൊക്കെ

ഇങ്ങിനെയൊക്കെയുള്ള മാത്രുകകൾ ഉണ്ടായിരുന്നുവെന്ന്
നമ്മുടെ വിപ്ലവമുന്നണി സർക്കാർ എന്നാണു മനസ്സിലാക്കുക !
ഒരു വർഷത്തെ വിവിധങ്ങളായ
ഉദ്ഘാടങ്ങൾക്കായി പൊടിക്കുന്ന പണത്തിന്റെ കണക്ക്‌ വെറുതെയെങ്കിലും
ഒന്നാലോചിക്കുന്നത്‌ നല്ലതായിരിക്കും




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :