മമ്മൂട്ടി കണ്ടാലുടനെ വന്ന് കെട്ടിപ്പിടിക്കില്ല!

വെറുതെ കൊച്ചുവര്‍ത്തമാനം പറയുന്ന ശീലം മമ്മൂട്ടിക്കില്ല!

മമ്മൂട്ടി, സാജന്‍, ജയറാം, മോഹന്‍ലാല്‍, ഓണം, ദിലീപ്, ദുല്‍ക്കര്‍ സല്‍മാന്‍, ഷാജി കൈലാസ്, Jayaram, Onam, Mohanlal, Dileep, Mammootty, Sajan, Dulquer Salman, Shaji Kailas
Last Modified ശനി, 26 നവം‌ബര്‍ 2016 (14:48 IST)
കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്വഭാവം മമ്മൂട്ടിക്കില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ എ കെ സാജന്‍. പതിയെപ്പതിയെ സ്നേഹം ചൊരിയുന്ന പ്രകൃതമാണ് മമ്മൂട്ടിക്കെന്നും സാജന്‍ പറയുന്നു.

“കണ്ടാലുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുകയും കൊച്ചുവര്‍ത്തമാനം പറയുകയും ചെയ്യുന്ന ശീലമില്ല മമ്മുക്കയ്ക്ക്. പരിചയപ്പെട്ടുകഴിഞ്ഞ് പതിയെ ആ സ്നേഹം നമ്മളിലേക്ക് വരികയാണ്. ആദ്യമാദ്യം അത് വെറും ചിരിയിലൊതുങ്ങും. എങ്കിലും ഒരു കെയര്‍ നമുക്ക് അനുഭവപ്പെടും. വീട്ടില്‍ ചെന്നാല്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. ഇല്ലെങ്കില്‍ കഴിപ്പിക്കും. കുടുംബത്തേക്കുറിച്ചൊക്കെ ചോദിക്കും” - ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സാജന്‍ വ്യക്തമാക്കുന്നു.

ധ്രുവം എന്ന മമ്മൂട്ടിച്ചിത്രത്തിനാണ് എ കെ സാജന്‍ ആദ്യം തിരക്കഥയെഴുതിയത്. സാജന്‍ ഒടുവില്‍ സംവിധാനം ചെയ്ത ‘പുതിയ നിയമം’ എന്ന ചിത്രത്തിലെ നായകനും മമ്മൂട്ടിയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :