ഭൈരവ 12ന് റിലീസാകും, കഥ നേരത്തേ ലീക്കായി - ഇതാണോ ആ കഥ?

ഭൈരവയുടെ കഥ ഇതാണോ? വിജയ് ചിത്രം പ്രതിസന്ധിയില്‍ ?

Bhairava, Vijay, Bharathan, Keerthi Suresh, Jagapathy Babu, Mohanlal, ഭൈരവ, വിജയ്, ഭരതന്‍, കീര്‍ത്തി സുരേഷ്, ജഗപതി ബാബു, മോഹന്‍ലാല്‍
Last Modified തിങ്കള്‍, 9 ജനുവരി 2017 (20:29 IST)
ഇളയദളപതി വിജയ് നായകനാകുന്ന ബിഗ്ബജറ്റ് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ‘ഭൈരവ’ ഈ മാസം 12ന് പ്രദര്‍ശനത്തിനെത്തുന്നു. ഭരതന്‍ സംവിധാനം ചെയ്ത ഈ സിനിമയുടെ കഥയാണെന്ന രീതിയില്‍ ഒരു കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മെഡിക്കല്‍ കോളജിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സീറ്റ് വിതരണത്തിലെ അഴിമതിയും രാഷ്ട്രീയക്കാരുടെ ഇടപെടലുകളുമാണ് സിനിമ വിഷയമാക്കുന്നതത്രേ. തെലുങ്ക് സൂപ്പര്‍താരം ജഗപതി ബാബു അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരനായാണ് അഭിനയിക്കുന്നതെന്നാണ് സൂചന.

വിജയുടെ ഹിറ്റ് ചിത്രം അഴകിയ തമിഴ് മകന്‍ സംവിധാനം ചെയ്ത ഭരതന്‍ തന്നെയാണ് ഭൈരവയുടെയും സംവിധായകന്‍. കീര്‍ത്തി സുരേഷ് നായികയാകുന്ന സിനിമയില്‍ മലയാളിതാരങ്ങളായ വിജയരാഘവന്‍, അപര്‍ണ വിനോദ്, റോഷന്‍ ബഷീര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

സന്തോഷ് നാരായണനാണ് സംഗീതം. എം സുകുമാറാണ് ഛായാഗ്രഹണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :