ജയലളിത പറഞ്ഞു, തല അനുസരിച്ചു; ഒരു സിക്സ് പാക് ലുക്ക് ഉണ്ടായ കഥ!

വിവേകത്തില്‍ അജിത്തിന്‍റെ സ്പെഷ്യല്‍ ലുക്കിന് കാരണം ജയലളിത!

Jayalalithaa, Sasikalaa, Thala, Ajith, Vivegam, Siva, Shankar, ജയലളിത, തല, അജിത്, വിവേകം, ശിവ, ഷങ്കര്‍
Last Modified ശനി, 4 ഫെബ്രുവരി 2017 (16:57 IST)
‘വേതാളം’ എന്ന സിനിമ ഇറങ്ങിയ സമയത്ത് അജിത്ത് അന്നത്തെ മുഖ്യമന്ത്രി ജയലളിതയുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. സംസാരത്തിനിടെ, അജിത്തിന് അമിതമായി തടി കൂടുന്നു എന്നും ശ്രദ്ധിക്കണമെന്നും അജിത്തിനോട് പറഞ്ഞത്രേ. എന്തായാലും തമിഴകത്തിന്‍റെ അമ്മ പറഞ്ഞ ആ നിര്‍ദ്ദേശം ഹൃദയം കൊണ്ട് ഉള്‍ക്കൊണ്ട അജിത്ത് ഇപ്പോള്‍ അതിന് പരിഹാരം കണ്ടിരിക്കുകയാണ്.

അജിത്തിന്‍റെ പുതിയ സിനിമയായ ‘വിവേകം’ ആദ്യ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ തമിഴകവും അജിത് ആരാധകരും ഞെട്ടി. സിക്സ് പാക് ലുക്കിലാണ് അജിത് ആ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ അജിത്തിന്‍റെ ഈ ലുക്ക് കാണാന്‍ തമിഴകത്തിന്‍റെ അമ്മ ജീവിച്ചിരിക്കുന്നില്ല എന്നതാണ് അജിത് ആരാധകരെ ദുഃഖിതരാക്കുന്നത്.

‘വിവേക’ത്തിന്‍റെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. വീരം, വേതാളം എന്നീ അജിത് സിനിമകള്‍ സംവിധാനം ചെയ്ത തന്നെയാണ് വിവേകവും സംവിധാനം ചെയ്തിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :