കട്ടപ്പയും ശിവകാമിയും പ്രണയത്തിലായി‌രുന്നോ? വീഡിയോ വൈറലാകുന്നു

കട്ടപ്പയും ശിവകാമിയും തമ്മിലുള്ള പ്രണയരംഗങ്ങൾ വൈറലാകുന്നു

aparnna shaji| Last Modified ശനി, 6 മെയ് 2017 (10:37 IST)
ബാഹുബലിയിലെ ശക്തമായ രണ്ടു കഥപാത്രങ്ങളാണ് കട്ടപ്പയും ശിവകാമിയും. മഹിഷ്മതി രാജ്യത്തെ രാജമാതാവായ ശിവകാമിയും പടത്തലവനും രാജ്യത്തിന്റെ അടിമയുമായ കട്ടപ്പയും തമ്മില്‍ പ്രണയത്തിലായല്‍ എങ്ങനെയുണ്ടാവും.

വര്‍ഷങ്ങളായി ബാഹുബലിയെ കൊന്നത് എന്തിനാണെന്ന് അന്വേഷിച്ച് നടന്നവര്‍ക്ക് മുന്നില്‍ കട്ടപ്പയും ശിവകാമിയും സ്‌നേഹിക്കുന്ന വീഡിയോ എത്തിയിരിക്കുകയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

രമ്യ കൃഷ്ണന്‍ ശിവകാമിയുടെ അതേ വേഷത്തില്‍ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. രാജാവും റാണിയുമായി ഇരുവരും അഭിനയിച്ച പരസ്യം ഹിറ്റായി മാറിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :