എനിക്ക് കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല; ആ അനുഭവം തുറന്ന് പറഞ്ഞ് നിത്യ

ഭര്‍ത്താവ് വിളിച്ചാശ്വസിപ്പിച്ചിട്ടും ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു ; ആ അനുഭവം തുറന്ന് പറഞ്ഞ് നിത്യ

AISWARYA| Last Modified ശനി, 29 ജൂലൈ 2017 (11:18 IST)
ഇന്ന് സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള പ്രശനങ്ങള്‍ നേരിടുന്നുണ്ട്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള അപകടങ്ങളെ കുറിച്ച് എന്നും വാര്‍ത്തകള്‍ വരാറുള്ളതാണ്. അതുകൊണ്ടാണോ എന്തോ പണ്ട് മുതലേ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ നിത്യ ദാസിന് പേടിയാണ്.

ആദ്യമായി ഒറ്റയ്ക്ക് യാത്ര ആ അനുഭവത്തെ പറ്റി നിത്യ ഈയിടെ പറയുകയുണ്ടായി. സിനിമയില്‍ സജീവമായ കാലത്ത് ഷൂട്ടിങ് സെറ്റുകളിലേക്ക് പോകുമ്പോള്‍ ആരെങ്കിലും എപ്പോഴും നിത്യയുടെ കൂടെ ഉണ്ടാവും. വിവാഹ ശേഷം സീരിയലില്‍ സജീവമായപ്പോള്‍ പലപ്പോഴും ഭര്‍ത്താവാണ് കൂട്ടിന് പോകാറുള്ളത്.

നിത്യയോട് പലരും ഇങ്ങനെ ആയാല്‍ ശരിയാവില്ല എന്നും അല്പം ബോള്‍ഡായി പെരുമാറണമെന്നും പറഞ്ഞു. അങ്ങനെയാണ് നിത്യ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം കശ്മീരിലാണ് നിത്യ താമസിയ്ക്കുന്നത്. ഒരു തമിഴ് സീരിയലിന്റെ ഷൂട്ടിങിന് വേണ്ടി കശ്മീരില്‍ നിന്ന് ചെന്നൈയിലേക്ക് തനിച്ച് യാത്ര ചെയ്യാനാണ് നിത്യ തീരുമാനിച്ചത്.

കശ്മീരില്‍ നിന്ന് ദില്ലിയില്‍ എത്തി അവിടെ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റെടുക്കണം. നിത്യ ദില്ലിയില്‍ എത്താന്‍ അന്നു വൈകുകയും ഫ്‌ളൈറ്റ് മിസ്സാകുകയും ചെയ്തു. നിത്യ വന്നിറങ്ങിയ എയര്‍പോര്‍ട്ടില്‍ നിന്ന് കുറച്ച് ദൂരം നടന്ന്, അടുത്ത എയര്‍പോര്‍ട്ടില്‍ എത്തിയിട്ട് വേണം ചെന്നൈയിലേക്കുള്ള ഫ്‌ളൈറ്റ് എടുക്കാന്‍. അതോടെ നിത്യയ്ക്ക് ടെന്‍ഷനായി.

ഫ്‌ളൈറ്റ് മിസ്സായ കാര്യം ഭര്‍ത്താവ് അരവിന്ദനെ വിളിച്ച് പറഞ്ഞപ്പോള്‍, അദ്ദേഹം ഫോണിലൂടെ നടിയെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും നിത്യയ്ക്ക് ടെന്‍ഷന്‍ കൊണ്ട് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
പിന്നെ ഒരു വിധം ടാക്‌സി വിളിച്ച് അങ്ങോട്ട് പോകാന്‍ തീരുമാനിച്ചു. ടാക്‌സിയില്‍ ഇരുന്നും നിത്യ കരയുകയായിരുന്നു. എന്തിനാണ് കരയുന്നത് എന്ന് ടാക്‌സി ഡ്രൈവര്‍ ചോദിച്ചപ്പോള്‍ നിത്യ കാര്യം പറഞ്ഞു.

ടാക്‌സി ഡ്രൈവര്‍ക്ക് നിത്യയുടെ അവസ്ഥ മനസ്സിലായി. അദ്ദേഹം നടിയ്ക്ക് ധൈര്യം നല്‍കി. ധൈര്യമായിട്ടിരിയ്ക്കാനും ടെന്‍ഷനാകരുത് എന്നും പറഞ്ഞു. നമ്മള്‍ ജീവിതത്തില്‍ എന്തെങ്കിലും നല്ലത് ചെയ്താല്‍ ദൈവം ഏതെങ്കിലും രൂപത്തിലെത്തി സഹായിക്കും എന്നെനിക്ക് അന്ന് മനസ്സിലായി എന്നാണ് നിത്യ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :