ഇരുപത് വർഷത്തിന് ശേഷം വീണ്ടും ഫ്രാൻസ്; റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് ചുംബനം

തിങ്കള്‍, 16 ജൂലൈ 2018 (07:55 IST)

ഇരുപത് വർഷത്തിന് ശേഷം ലോകകപ്പ് ഫുട്‌ബോളിൽ രണ്ടാം തവണയും  ഫ്രാൻസിന് ലോക കിരീടം. പൊരുതിക്കളിച്ച ക്രൊയോഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്‌ത്തിയാണ് കിരീടം നേടിയത്. അന്റോണിയോ ഗ്രീസ്മാൻ‍, കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ എന്നിവർ ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ചപ്പോൾ ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവര്‍ ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടി.
 
1998ൽ സ്വന്തം നാട്ടിൽ വിജയം പാറിച്ചതിന് ശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. ആദ്യപകുതിയിൽ ഫ്രാൻസ് 2-1ന് മുമ്പിലായിരുന്നു. കന്നി കിരീടം തേടിയെത്തിയ ക്രൊയോഷ്യയ്‌ക്ക് രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടിവന്നി. ആദ്യ പകുതിയുടെ പത്തൊമ്പതാം മിനിറ്റിൽ അന്റോണിയോ ഗ്രീസ്മാനാണ് മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്.
 
1958 ലോകകപ്പിന് ശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്. 1974ന് ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയിൽ മൂന്നു ഗോൾ പിറക്കുന്നതും ആദ്യമായാണ്. മൽസരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവർന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം എന്നുതന്നെ പറയാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഇന്ത്യൻ ഫുട്ബോളിന് വെളിച്ചമേകി ഫിഫയുടെ പരിഷ്കരണം: ഖത്തർ ലോകകപ്പിൽ ഇന്ത്യക്കും അവസരം ലഭിച്ചേക്കും

2022ൽ ഖത്തറിൽ വച്ചു നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്കും മത്സരിക്കാൻ അവസരം ലഭിച്ചേക്കും. ഖത്തൽ ...

news

ലോകകപ്പ് ഫൈനലിൽ അർജന്റീനയുമുണ്ട്- ട്രോളല്ല!

ഇത്തവണത്തെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുമുണ്ടാകും. ക്വാർട്ടർ ഫൈനലിൽ പോലും എത്താനാകാത്ത ...

news

അഭിമാനമൊക്കെ തന്നെ, പക്ഷേ ഇംഗ്ലീഷ് മോശമാണ്; ഹിമ ദാസിനെ അപമാനിച്ച് അത്‌ലറ്റിക്ക് ഫെഡറേഷന്‍

ലോക അത്‌ലറ്റിക്‌സ് വേദിയില്‍ ചരിത്രം കുറിച്ച അസം സ്വദേശി ഹിമ ദാസിനെ അപമാനിച്ച ...

Widgets Magazine