നിര്‍ണായക പെനാല്‍‌റ്റി മെസി പാഴാക്കിയ സംഭവം; പ്രതികരണവുമായി പരിശീലകന്‍ രംഗത്ത്

നിര്‍ണായക പെനാല്‍‌റ്റി മെസി പാഴാക്കിയ സംഭവം; പ്രതികരണവുമായി പരിശീലകന്‍ രംഗത്ത്

 argentina coach , argentina , messi , penalty miss , fifa , world cup , അര്‍ജന്റിന , ഐസ്‌ലന്‍‌ഡ് , ലയണല്‍ മെസി , സാംപോളി
മോസ്‌കോ| jibin| Last Updated: വ്യാഴം, 21 ജൂണ്‍ 2018 (14:16 IST)
ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ നിര്‍ണായക പെനാല്‍‌റ്റി പാഴാക്കിയ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പിന്തുണയുമായി അര്‍ജന്റിന ടീം പരിശീലകന്‍ സാംപോളി രംഗത്ത്.

‘ ടീമിന്റെ ഉത്തരവാദിത്വം മുഴുവന്‍ മെസി ചുമക്കുന്നത് ശരിയല്ല.
അദ്ദേഹം ലോകോത്തര താരമാണ്. പെനാല്‍‌റ്റി പാഴായതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കേണ്ടതില്ല. ആദ്യ മത്സരത്തില്‍ സമനിലയില്‍ കുടുങ്ങിയത് ചെറിയ നിരാശയ്‌ക്ക് കാരണമായി. എന്നാല്‍ ആ സാഹചര്യങ്ങളില്‍ നിന്നും ടീം കരകയറി’ - എന്നും സാംപോളി വ്യക്തമാക്കി.

ഐസ്‌ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മെസി പെനാല്‍‌റ്റി പാഴാക്കിയതിന് പിന്നാലെ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ അര്‍ജന്റീന ടീമും പ്രതിരോധത്തിലായി. ഇതോടെയാണ് നയം വ്യക്തമാക്കി പരിശീലകന്‍ രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :