ഇതിലും ഭേദം ബ്രസീലിനോട് തോൽക്കുന്നതായിരുന്നു: ഫ്രാൻസിനെതിരെ ബെൽജിയം താരങ്ങൾ

വ്യാഴം, 12 ജൂലൈ 2018 (14:14 IST)

ലോകകപ്പ് സെമിയിൽ ഫ്രാൻസ് കളിച്ചതു നെഗറ്റീവ് ഫുട്ബോളാണെന്ന ആരോപണവുമായി ബൽജിയം താരങ്ങൾ. ഇതോടെ ചർച്ചകൾ കൊഴുത്തിരിക്കുകയാണ്. ഫ്രാൻസിനെതിരെ ജയം പ്രതീക്ഷിച്ചായിരുന്നു ബെൽജിയം വന്നത്. ഗാലറിയും അതുതന്നെയായിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ, നടന്നത് മറിച്ചായിരുന്നു. 
 
ക്യാപ്റ്റൻ ഏഡൻ ഹസാർഡ്, ഗോൾകീപ്പർ തിബോ കുർട്ടോ തുടങ്ങിയവരാണ് ഫ്രാൻസിന്റെ കളിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും മോശം രീതിയിൽ കളിയെ സമീപിച്ച ഫ്രാൻസിനോട് തോൽക്കുന്നതിലും ഭേദം ക്വാർട്ടറിൽ നന്നായി കളിച്ച ബ്രസീലിനോടു തോൽക്കുന്നതായിരുന്നെന്ന് ഗോൾകീപ്പർ കുർട്ടോ അഭിപ്രായപ്പെട്ടു. 
 
അതേസമയം, ഫ്രാൻസിനൊപ്പം ജയിക്കുന്നതിനേക്കാൾ ബൽജിയത്തിനൊപ്പം തോൽക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു ക്യാപ്റ്റൻ ഏ‍ഡൻ ഹസാർഡിന്റെ പ്രതികരണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

റോണോക്ക് പിന്നാലെ മാഴ്സലോയും യുവന്റസിലേക്ക്

ക്രിസ്റ്റീനോ റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതിനു പിന്നാലെ റയൽ മാഡ്രിഡിൽ നിന്നും ...

news

ചരിത്രം കുറിച്ച് ക്രൊയേഷ്യ; ഫൈനലിൽ ഫ്രാൻസിനെ നേരിടും, ജയം ഒരു മത്സരമകലെ

ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടു ...

news

സെമിയിൽ പന്തുതട്ടാൻ മണിക്കൂറുകൾ മാത്രം ശേശിക്കെ ക്രൊയേഷ്യയുടെ പരിശീലകൻ പുറത്തേക്ക്

ഇംഗ്ലണ്ടുമയുള്ള സെമി മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേശിക്കെ ടീമിന്റെ സഹ പരിശിലകനെ ...

news

റൊണാൽഡൊയും റയൽ മാഡ്രിഡും നേർക്കുനേർ; ആവേശ മത്സരത്തിനായി ആരാധകരുടെ കാത്തിരിപ്പ്

ക്രിസ്റ്റിനോ റൊണാൾഡോയും റയൽമാഡ്രിഡും നേർക്കു നേർ എന്ന് പറയുമ്പോൾ ആദ്യം ഒന്നു ...

Widgets Magazine