തലപുകച്ച് മെസി; ക്രൊയേഷ്യ ‘ബാലികേറാമല’യെന്ന് അര്‍ജന്റീന

തലപുകച്ച് മെസി; ക്രൊയേഷ്യ ‘ബാലികേറാമല’യെന്ന് അര്‍ജന്റീന

  Croacia , Argentina , mesi , messi , russia world cup 2018 സാംപോളി , അര്‍ജന്റീന , ലോകകപ്പ് , ലയണല്‍ മെസി
മോസ്‌കോ| jibin| Last Modified വ്യാഴം, 21 ജൂണ്‍ 2018 (15:32 IST)
ലോകകപ്പില്‍ ആദ്യ ജയം തേടി അര്‍ജന്റീന ഇന്നിറങ്ങുമ്പോള്‍ വെല്ലുവിളികളേറെ. പ്രതീക്ഷകള്‍ തകിടം മറിച്ച് ഐസ്‌ലന്‍ഡിനോട് സമനില ഏറ്റുവാങ്ങേണ്ടിവന്നതോടെ പരിശീലകന്‍ സാംപോളി കടുത്ത സമ്മര്‍ദ്ദത്തിലാണ്.

യൂറോപ്പ്യന്‍ ശക്തിയായ ക്രൊയേഷ്യക്കെതിരെ പട നയിക്കാന്‍ ലയണല്‍ മെസി തന്നെയാകും മുന്‍ നിരയിലുണ്ടാകുക. എന്നാല്‍ ആശങ്കകളും സന്ദേഹങ്ങളും ആവോളമുണ്ട് ലാറ്റിനമേരിക്കന്‍ കൂടാരത്തില്‍. ആദ്യ മത്സരത്തില്‍ ജയിച്ചതിന്റെ ആവേശത്തിലിറങ്ങുന്ന ക്രൊയേഷ്യന്‍
പ്രതിരോധം കടുകട്ടിയാക്കുമെന്നതില്‍ സംശയമില്ല.

ഐസ്‌ലന്‍ഡിനെതിരെ കളിച്ച 4-2-3-1 ഫോര്‍മേഷന്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയെ തുണയ്‌ക്കില്ലെന്ന് വ്യക്തമാണ്. ആക്രമണം മാത്രമാകും സ്‌ലാറ്റ്‌കോ ദാലിച്ച് അണിനിരത്തുന്ന ക്രൊയേഷ്യന്‍
പ്രതിരോധം തകര്‍ക്കാനുള്ള ഏകവഴി.

കഴിഞ്ഞ മത്സരത്തിൽ അവസാനം എയ്‌ഞ്ചല്‍ ഡി മരിയ്‌ക്ക്​പകരക്കാരനായി ഇറങ്ങിയ യുവതാരം പോവാണ്‍ പ്ലേയിംഗ് ഇലവനില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍
അര്‍ജന്റീനയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാകും.
മെസിയുടെ പൊസിഷനില്‍ കളിക്കുന്ന പൌലോ ഡിബാലയ്‌ക്ക് കളിക്കാനാകുമോ എന്ന് പരിശീലകന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇരുവരെയും ഒരുമിച്ചിറക്കിയാല്‍ ആക്രമണത്തിന് മൂര്‍ച്ച കൂടുമെന്നതില്‍ സംശയമില്ല.

4-2-3-1 ഫോര്‍മേഷനില്‍ മാറ്റം വരുത്തുമ്പോഴും സാംപോളി ശ്രദ്ധിക്കേണ്ടത് ഒരു കാര്യം മാത്രമാണ്, മെസിയിലേക്ക് പന്ത് എത്തുക. ഗോൺസാലോ ഹിഗ്വയ്ൻ പകരക്കാരനായി ഇറങ്ങുമ്പോള്‍ സ്‌ട്രൈക്കറായി അഗ്യൂറോ തുടരും. മധ്യനിരയിൽ ലുക്കാസ്​ബിഗ്ലിയക്ക്​പകരമായി മാർകോസ്​അക്യൂന​വന്നാല്‍ ഫോര്‍മേഷന്‍ വീണ്ടും മാറും. മെസിയും പാവോണും ഒരുമിച്ചിറങ്ങിയാല്‍ ക്രയോഷ്യന്‍ പ്രതിരോധം ആടിയുലയും. എന്നാല്‍ അവിടെയും ഫോര്‍മേഷന്‍ തന്നെയാകും സാംപോളിയെ വലയ്‌ക്കുന്ന പ്രശ്‌നം.

അതേസമയം, ബിഗ്ലിയക്ക് പകരം ലോ സെല്‍സോ ടീമിലെത്തുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഗബ്രിയേല്‍ മെര്‍ക്കാഡോയ്ക്ക് പകരം എഡ്വാര്‍ഡോ സാല്‍വിയോ, മഷറാനോയ്‌ക്കൊപ്പം ലോ സെല്‍സോ എന്നിവരും
വരുന്നതോടെ കളിയുടെ ഒഴുക്ക് കൂടുമെന്നുമാണ് സാംപോളിയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :