ഫെംഗ്ഷൂയി എന്നാല്‍ ശാന്തി മന്ത്രം

PRO
ചില വിപരീത സാഹചര്യങ്ങളില്‍ നമുക്ക് ശാന്തത കൈവിട്ടു പോകാറില്ലേ....ഈ സമയം മനസ്സിനെ പിടിയില്‍ നിര്‍ത്താന്‍ എന്തു ചെയ്യണം? പുരാതന ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയിയില്‍ ഇതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്.

നിങ്ങളുടെ സമചിത്തത വീണ്ടെടുക്കാന്‍ വെറുമൊരു ഓറഞ്ചിന് കഴിഞ്ഞേക്കാം! വിശ്വാസമായില്ലേ? ഫെംഗ്ഷൂയി വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഓറഞ്ച് നിറത്തിന് മനസ്സിനെ ശാന്തമാക്കാനുള്ള സിദ്ധിയുണ്ട്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കുന്നതും അല്ലെങ്കില്‍ പഴുത്ത ഓറഞ്ചുകള്‍ കാണുന്നതുമൊക്കെ മനസ്സിനെ സമാശ്വസിപ്പിക്കുമത്രേ!

PRATHAPA CHANDRAN|
ഭൂമിയുമായി ബന്ധമുള്ള ഫെംഗ്ഷൂയി വസ്തുക്കളും മനസ്സിന്‍റെ ചാഞ്ചല്യത്തെ അകറ്റും. ഭൂമി നല്ല ഊര്‍ജ്ജമായ “ചി”യെ പിന്തുണയ്ക്കുന്നതിനാലാണിത്. വീടിന്‍റെ സമൃദ്ധിയുടെ (ധന) മൂലയില്‍ ഭൂമിയുടെ ചിത്രമോ ഭൂമിയെ ദ്യോതിപ്പിക്കുന്ന ഫെംഗ്ഷൂയി വസ്തുക്കളോ വയ്ക്കുന്നതും ശാന്തിയും സമാധാനവും നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :