കുര്‍ത്തീസ് തെരഞ്ഞെടുക്കുമ്പോള്‍

കുര്‍ത്തീസ്
PTIPTI
കുര്‍ത്ത, കുര്‍ത്തീസ്‌ തുടങ്ങി പല പേരുകളിലറിയപ്പെടുമെങ്കിലും നമ്മുടെ യുവത്വത്തിന് അത്യന്തം പ്രിയതരമാണീ വേഷം. ജീന്‍സ്‌, പാന്റ്സ്‌, പൈജാമ തുടങ്ങി വേഷം എന്തായാലും ഒപ്പം കുര്‍ത്തീസ് ഇണങ്ങുമെന്നതാണ് പ്രധാന ആകര്‍ഷണം‌.

അല്‍പ്പം മോഡേണാകണോ, അതോ അതിരു ലംഘിക്കാത്ത ഫാഷന്‍ വേണോ, എന്തായാലും കുര്‍ത്തിയില്‍ മാര്‍ഗ്ഗമുണ്ട്. മുട്ടിനു മേല്‍ നില്‍ക്കു ലോംഗ്‌ കുര്‍ത്തീസ്‌ മുതല്‍ അരക്കെട്ടി‍ല്‍ നില്‍ക്കു ഷോര്ട്ട് കുര്‍ത്തീസ് വരെ. പാര്‍ട്ടിയില്‍ ധരിക്കാന്‍ അല്‍പ്പം വില കൂടുമെങ്കിലും ആരുടെയും കണ്ണുമഞ്ഞളിപ്പിക്കുന്ന ഡെക്കറേറ്റഡ് കുര്‍ത്തികളും.

WEBDUNIA| Last Modified ശനി, 9 ഓഗസ്റ്റ് 2008 (16:37 IST)
സ്വയം രൂപകല്‍പ്പന ചെയ്ത്‌ തുന്നി‍യെടുക്കാന്‍ കഴിയുമെതാണ്‌ കുര്‍ത്തീസൈന്‍റെ ഗുണം. അത്ര സങ്കീര്‍ണ്ണമല്ലാത്ത ഈ വേഷം സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ ഖാദി, കോട്ടന്‍, സില്‍ക്ക്‌ തുടങ്ങി ഇഷ്ടമുള്ള തുണികളില്‍ തുന്നി‍യെടുക്കാം. മുത്ത്‌, കസവ്‌, മറ്റ്‌ അലങ്കാരങ്ങള്‍ ഇവയൊക്കെ സ്വന്തം ഇഷ്ടം പോലെ പരീക്ഷിക്കുകയുമാവാം. ഇവയൊക്കെ ആഘോഷ വേളകളിലാണ്‌ ഉചിതമാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :