തീര്‍ത്തും അവിശ്വസനീയ ഗോളിലൂടെ ഇന്‍ജുറി ടൈമിന്‍റെ ഒന്നാം മിനുട്ടില്‍ ( 91 മിനുട്ടില്‍) ഗോള്‍ നേടി സ്പെയിന്‍, ഒപ്പത്തിനൊപ്പം പൊരുതിയ സ്വീഡനെ മറിച്ച് യൂറൊകപ്പ് ഫുട് ബോളിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. .സ്കോര്‍: സ്പെയിന്‍ 2 സ്വീഡന്‍ 1.
മൈതാനത്തിന്‍റെ പാതിക്കപ്പുറത്തുനിന്നു. കിട്ടിയ പന്ത് പെനാല്‍ട്ടി ബോക്സിനടുത്ത് വച്ച് സ്വീകരിച്ച് സ്വീഡന്‍റെ പ്രതിരോധ കളിക്കാരനേയും ഗോളിയേയും കബളിപ്പിച്ചായിരുന്നു വിയ്യയുടെ ഗോള്‍ . ആദ്യത്തെ കളിയില്‍ വിയ്യ രണ്ടു ഗോല്‍ നേടിയിരുന്നു
സ്പെയിനുനു വേണ്ടി 15-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസും , സ്വീഡനു വേണ്ടി 34-ാം മിനിറ്റില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചുമാണ് ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കെടുത്ത സാവിയില്‍നിന്നു പാസ് സ്വീകരിച്ച ഡേവിഡ് സില്‍വ ഇടതു വിങ്ങില്‍നിന്നു തൂക്കിയിട്ടു കൊടുത്ത ക്രോസ് ടോറസ് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു.( 1- -0)
മൈതാനമധ്യത്തിനടുത്തു വലതു വിങ്ങില്‍ നിന്ന് ഡിഫന്‍ഡര്‍ ഫ്രെഡറിക് സ്റ്റൂര്‍ കൊടുത്ത ലോംഗ് ബോള്‍ ഹെന്‍റിക് ലാര്‍സനെയും കടന്നു ഇബ്രാമഹിമോവിച്ചിന് കിട്ടുന്നു . വേഗം നിയന്ത്രിച്ച് അടിച്ച പന്ത് ഒരു പഴുതും നറ്റ്കാലേ വലക്കുള്ളിലായി. (1 1)