ആദ്യം പുറത്തായത് ആതിഥേയര്‍

PROPRO
യൂറോപ്യന്‍ കപ്പ് 2008 ല്‍ പുറത്താകുന്ന ആദ്യ ടീമെന്ന ഖ്യാതി ആതിഥേയരായ സ്വിറ്റ്‌സര്‍ലന്‍ഡിനു സ്വന്തം. ആദ്യ മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനോട് പരാജയപ്പെട്ട സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമത്തെ മത്സരത്തില്‍ തുര്‍ക്കിയോടും പരാജയപ്പെട്ടതോടെയാണ് പുറത്തായ ആദ്യ ടീമായത്. പോര്‍ച്ചുഗലുമായുള്ള ഒരു മത്സരം മാത്രമാണ് ഇനി ബാക്കി.

ബുധനാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയരെ തുര്‍ക്കി പരാജയപ്പെടുത്തിയത്. സെന്‍റുര്‍ക്കും തുറാനും രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലായിരുന്നു തുര്‍ക്കി വിജയം കുറിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ഗോള്‍ യകീന്‍ നേടി. ഒന്നാം പകുതിയില്‍ ഹകന്‍ യകീന്‍റെ ഗോളിനു മുന്നില്‍ നിന്ന ശേഷമായിരുന്നു സ്വിസ് തോറ്റത്.

കളിയുടെ മുപ്പതാം മിനിറ്റില്‍ താഴ്‌‌ന്ന് ലഭിച്ച ഒരു ക്രോസ് ഒരു മികച്ച ഷോട്ടിലൂടെ യാകീന്‍ വലയില്‍ എത്തിക്കുക ആയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയ തുര്‍ക്കി സെന്‍റുര്‍ക്കിലൂടെ തിരിച്ചടിച്ചു. സമനിലയില്‍ അവസാനിച്ചു പോയിന്‍റ് പങ്ക് വയ്ക്കുമെന്ന ഘട്ടത്തില്‍ തുര്‍ക്കി ഒരിക്കല്‍ കൂടി തിരിച്ചടിച്ചു.

ബാസില്‍:| WEBDUNIA|
കളിയുടെ അവസാന മിനിറ്റില്‍ ആര്‍ദാ തുറാനായിരുന്നു രണ്ടാം ഗോള്‍ കണ്ടെത്തിയത്. സെന്‍റ് ജേക്കബ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം ആതിഥേയര്‍ക്ക് ശക്തമായ സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ഈ വിജയത്തോടെ തുര്‍ക്കി പോര്‍ച്ചുഗലിനും ചെക്ക് റീപ്പബ്ലിക്കിനുമൊപ്പം വിലപ്പെട്ട മൂന്ന് പോയിന്‍റ് സമ്പാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :