ജനങ്ങളുടെ മനസ്സിലേക്കെത്താനും അത് വോട്ടാക്കി മാറ്റാനും വേണം 2000 കോടി!!!

PRO
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സോഷ്യല്‍ മീഡിയക്കും ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രധാന ഉപാധിയായി സോഷ്യല്‍ മീഡിയ മാറുമെന്ന് മുന്‍കൂട്ടി കണ്ടാണ് പെരുമാറ്റ ചട്ടത്തിന്‍െറ വ്യാപ്തി വിപുലപ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.

ഇന്‍റര്‍നെറ്റില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും പോസ്റ്റുകളിലെ ഉള്ളടക്കങ്ങള്‍ക്കും മേലില്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. അതിനാല്‍, ഇന്‍റര്‍നെറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വ്യക്തിഹത്യ ചെയ്യാനും വര്‍ഗീയവിദ്വേഷം ഇളക്കിവിടാനും ഇനി കഴിയില്ളെന്ന് കമീഷന്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമീഷന്‍െറ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമീഷന്‍ അവയെ ഫേസ്ബുക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകള്‍, ട്വിറ്റര്‍ പോലുള്ള ബ്ളോഗുകളും മൈക്രോ ബ്ളോഗുകളും, യൂട്യൂബ് പോലുള്ള കണ്ടന്‍റ് കമ്യൂണിറ്റികള്‍, ഗെയിം അപ്ളിക്കേഷനുകള്‍, വിക്കിപീഡിയ പോലുള്ള പങ്കാളിത്ത പദ്ധതികള്‍ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കി തരംതിരിച്ചു.

സ്ഥാനാര്‍ഥികള്‍ തങ്ങളുടെ നാമനിര്‍ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ട്വിറ്റര്‍, ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളുടെ അക്കൗണ്ടുകളും വെളിപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുശേഷം പ്രചാരണ ചെലവ് സമര്‍പ്പിക്കുമ്പോള്‍ ഇവയുടെ കണക്കും ഉള്‍പ്പെടുത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :