20 സംസ്ഥാനങ്ങളില്‍ ജനവിധി തേടാന്‍ ആം ആദ്മി;കേരളത്തില്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (13:34 IST)
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളില്‍ ജനവിധി തേടാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു. ഫെബ്രുവരി 15നകം പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 20 സംസ്ഥാനങ്ങളിലായി 300 ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

കേരളത്തില്‍ മൂന്നോളം സീറ്റുകളില്‍ മത്സരിക്കാനാണ് പ്രാഥമികധാരണയെന്നാണ് റിപ്പോര്‍ട്ട്. 50 മുതല്‍ 100 വരെസീറ്റുകള്‍ നേടിയെടുത്ത് നിര്‍ണ്ണായക ശക്തിയാകാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ബിഹാര്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നല്ല മുന്നേറ്റം നടത്താനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള മറ്റ് ചില സംസ്ഥാനങ്ങളിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടല്‍.

ചെന്നൈ പോലുള്ള നഗരങ്ങളില്‍ ആം ആദ്മി അംഗത്വത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത് പാര്‍ട്ടിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :