വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ആറിനുള്ളില്‍ പൂര്‍ത്തിയാക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വോട്ടര്‍മാരുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോട്ടോ വോട്ടേഴ്‌സ് സ്ലിപ്പുകളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം ഏപ്രില്‍ ആറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഭവനങ്ങളിലെത്തി സ്ലിപ്പുകള്‍ വിതരണം ചെയ്യും. ഇതോടൊപ്പം എ എസ് ഡി ലിസ്റ്റ് (ആബ്‌സന്റ്, ഷിഫ്റ്റഡ്, ഡെഡ്) തയ്യാറാക്കി സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എ എസ് ഡി ലിസ്റ്റിലുള്‍പ്പെട്ടവര്‍ വോട്ട് ചെയ്യണമെങ്കില്‍ പോളിങ് ഉദ്യോഗസ്ഥര്‍ മുമ്പാകെ ആധികാരികമായ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കേണ്ടതാണ്.

തിരിച്ചറിയല്‍ രേഖകളില്ലാതെ ബൂത്തില്‍ എത്തുന്ന ഈ വിഭാഗത്തില്‍പ്പെടുന്നവരെ വോട്ട് ചെയ്യുവാന്‍ അനുവദിക്കുന്നതല്ല. മറ്റ് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള രേഖകള്‍ക്ക് പകരം ഫോട്ടോ വോട്ടേഴ്‌സ് സ്ലിപ്പ് ഹാജരാക്കിയാല്‍ മതിയാകും. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഇതൊരറിയിപ്പായി കണക്കാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :