ലോക്സഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വത്തില്‍‌നിന്ന് പിന്മാറില്ലെന്ന് ഫാ സ്റ്റീഫന്‍

തിരുവനന്തപുരം| WEBDUNIA|
PTI
PTI
തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് താന്‍ പിന്‍മാറില്ലെന്ന് ലത്തീന്‍ അതിരൂപതാ വൈദികന്‍ ഫാ സ്റ്റീഫന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ സൂസപാക്യം ഫാ സ്റ്റീഫനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

സ്ഥാനാര്‍ത്ഥിയായി അപേക്ഷ നല്‍കുന്നതിനു മുമ്പ് തന്നെ താന്‍ മൂന്നു മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് ഫാദര്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ സമൂഹ്യ സേവനം ദീര്‍ഘനാളായി നടത്തിവരുന്നെന്നും കൊച്ചുവേളിയിലെ ടൈറ്റാനിയം ഫാക്റ്ററിയില്‍ നിന്നു സള്‍ഫ്യൂറിക്കാസിഡ് കലര്‍ന്ന മലിനജലം കടലില്‍ ഒഴുക്കിയതിനെതിരെയും താന്‍ സമരം ചെയ്തിട്ടുണ്ടെന്നും ഫാദര്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കുന്നതിനു വേണ്ടിയും താന്‍ സമരം ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് വരിച്ചിട്ടുണ്ടെന്നും ഫാദര്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :