നന്ദന്‍ നിലേകനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

WEBDUNIA| Last Modified ശനി, 8 മാര്‍ച്ച് 2014 (14:32 IST)
PTI
ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നന്ദന്‍ നിലേകനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കിയതായി റിപ്പോര്‍ട്ട്.

ആധാര്‍കാര്‍ഡ് പദ്ധതിയുടെ നേട്ടങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമാക്കുന്നതായാണു പരാതി.ഓണ്‍ലൈന്‍, പത്ര, ദൃശ്യ മാധ്യമങ്ങളില്‍ നിലേകനി ആധാര്‍ കാര്‍ഡിനെ തന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായുള്ള പ്രവര്‍ത്തനങ്ങളും നിലേകനി പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :