തെരഞ്ഞെടുപ്പ് പിരിവ് 106 കോടി രൂപ; കൂടുതല്‍ പിരിച്ചവര്‍ക്ക് സ്വര്‍ണമോതിരം

തിരുച്ചി| WEBDUNIA| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2014 (11:03 IST)
PRO
തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതില്‍ ഒട്ടും ആര്‍ഭാടം കുറയ്ക്കാതെ ഡിഎംകെ മുന്നില്‍ത്തന്നെ. 106.79 കോടി രൂപയാണ് ഡിഎംകെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിരിച്ചെടുത്തിരിക്കുന്നതെന്ന് പാര്‍ട്ടി ട്രഷറര്‍ എം കെ സ്റ്റാലിന്‍ തിരുച്ചിയില്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ തുക പിരിച്ച മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് കലൈഞ്ജര്‍ കരുണാനിധി സ്വര്‍ണമോതിരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.

തിരുവണ്ണാമലൈ ജില്ലാ സെക്രട്ടറി ഇ.വി. വേലുവാണ് 7.22 കോടി രൂപ പിരിച്ചെടുത്തുകൊണ്ട് ഫണ്ട് ശേഖരണത്തില്‍ ഒന്നാമതെത്തിയത്.

തിരുവള്ളൂര്‍ ജില്ലാ സെക്രട്ടറി 7.11 കോടി രൂപയും കാഞ്ചീപുരം സെക്രട്ടറി 6.7 കോടി രൂപയുമാണ് പാര്‍ട്ടിക്കായി പിരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :