തെരഞ്ഞെടുപ്പില്‍ കള്ളപ്പണം: രേഖകളില്ലാത്ത ഒന്നരക്കോടി പിടിച്ചു

തൃശൂര്‍| WEBDUNIA|
PRO
PRO
തൃശൂര്‍ ജില്ലയിലെ നാട്ടിക, പെരിഞ്ഞനം എന്നീ പ്രദേശങ്ങളില്‍ നിന്ന് രേഖകളിലാത്ത ഒന്നരക്കോടിയിലേറെ രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് അടുപ്പിച്ച് കള്ളപ്പണം വ്യാപകമാകുന്നത് പരിശോധിക്കുന്ന സംഘമാണ്‌ ഈ പണം പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന 1.54 കോടി രൂപയാണ്‌ പ്രത്യേക സെല്‍ തലവന്‍ അലക്സ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. വാഹനവും പണവും ആദായ നികുതി വകുപ്പിനു കൈമാറിയിട്ടുണ്ട്.

ഇതേ സമയം തൃപ്രയാറിനടുത്ത് നാട്ടികയില്‍ വാഹന പരിശോധനയ്ക്കിടെയാണ്‌ 1.50 ലക്ഷം രൂപ പിടിച്ചെടുത്തത്. തഹസീല്‍ദാര്‍ എസ് വിജയന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഈ തുക പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ നിവാസികളായ അബ്ബാസ് (38), മുഹമ്മദ് (40) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :