കെജ്‌രിവാളിന്റെ അഴിമതിക്കാരുടെ പട്ടിക; നിതിന്‍ ഗഡ്കരി വക്കീല്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
എഎപി പുറത്തിറക്കിയ രാജ്യത്തെ അഴിമതിക്കാരുടെ പട്ടികയില്‍ ഗഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി നോട്ടീസയച്ചു.

മൂന്ന് ദിവസത്തിനകം അഴിമതി പട്ടികയില്‍ നിന്നും പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ അഭിഭാഷകന്‍ മുഖേനയാണ് ഗഡ്കരി വക്കീല്‍ നോട്ടീസ് അയച്ചത്.

കെജ്‌രിവാള്‍ മാപ്പ് പറയണമെന്നും അഴിമതി പട്ടികയില്‍ നിന്നും തന്റെ പേര് പിന്‍വലിച്ചില്ലെങ്കില്‍ കെജ്‌രിവാളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.

മുപ്പതോളം നേതാക്കള്‍ അഴിമതിക്കാരാണെന്നും ഇവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :