ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്‌ വിവരങ്ങള്‍ ഫേസ്ബുക്കിലും

WEBDUNIA| Last Modified ചൊവ്വ, 18 മാര്‍ച്ച് 2014 (16:23 IST)
PRO
PRO
ജില്ലയിലെ തെരഞ്ഞെടുപ്പു വിവരങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെയും ജനങ്ങളിലേക്ക്‌. ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസറായ കളക്ടറുടെ പേരില്‍ https://www.facebook.com/pages/District-Election-Officer-Alappuzha/770921426265673 എന്ന വിലാസത്തില്‍ ഫേസ്ബുക്ക്‌ പേജ്‌ തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പാണ്‌ പേജ്‌ തുടങ്ങിയത്‌.

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോണ്‍നമ്പരുകള്‍, പരിശീലനപരിപാടികള്‍, തെരഞ്ഞെടുപ്പ്‌ ക്രമീകരണങ്ങള്‍, യോഗങ്ങള്‍ അടക്കം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഫോട്ടോകളും ഫേസ്ബുക്ക്‌ പേജില്‍ ലഭിക്കും. ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രം പരിചയപ്പെടല്‍, തെരഞ്ഞെടുപ്പ്‌ മാതൃകാപെരുമാറ്റച്ചട്ടം, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്‌ മോണിറ്ററിങ്‌ കമ്മിറ്റി എന്നിവ സംബന്ധിച്ച വീഡിയോകളും ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്‌.

ജനാധിപത്യത്തിനു കരുത്തേകാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണവും ഫേസ്ബുക്ക്‌ പേജിലൂടെ നിര്‍വഹിക്കപ്പെടുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതാതു ദിവസത്തെ വിവരങ്ങള്‍ ഫേസ്ബുക്ക്‌ പേജില്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :