ആം ആദ്മിക്കുള്ള പിന്തുണ പുന:പരിശോധിക്കും: ജയറാം രമേശ്‌

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് പിന്തുണ കോണ്‍ഗ്രസ് പുന:പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. കേന്ദ്രമന്ത്രി ചിദംബരവും ആം ആദ്മി സര്‍ക്കാരിന് നല്‍കിയ പിന്തുണ അനാവശ്യമായിരുന്നുവെന്ന് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ധര്‍ണ തുടരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആം ആദ്മിയുടെ ഭരണം ദുരിതമായി മാറിയാല്‍ പിന്തുണ തുടരണോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ടി വരുമെന്ന് ജയറാം രമേശ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :