ബിജുവിന്റെ ആസ്തി 750 രൂപ

കൊച്ചി| WEBDUNIA|
PRO
PRO
എറണാകുളത്തെ യുഡിഎഫ്‌ സ്ഥാനാര്‍ഥി പ്രൊഫ.കെ.വി.തോമസിന്റെ കൈവശം 25000 രൂപ. കോട്ടയത്തെ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി എന്‍ കെ ബിജുവിന്റെ ആസ്തി വെറും 750 രൂപ. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കെ.വി തോമസിന്റെ ഭാര്യ ഷേര്‍ളിയുടെ പക്കല്‍ 25000 രൂപ പണമായി കൈയ്യിലുണ്ട്‌. കടബാധ്യതകള്‍ കഴിഞ്ഞ്‌ രണ്ടുപേര്‍ക്കുമായി 1.18 കോടി രൂപയുടെ ആസ്തിയാണുള്ളത്. ഇതില്‍ 34.69 ലക്ഷം രൂപയുടെ ആസ്തി കെ.വി.തോമസിന്റെ പേരിലും 83.83 ലക്ഷം രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമാണ്‌. ഇതില്‍ ബാധ്യതകള്‍ ഒഴിവാക്കിയാല്‍ ആകെ ആസ്തി 1.13കോടി രൂപയാണ്‌. സ്ഥാനാര്‍ഥിയുടെ ആസ്തി 32.69 ലക്ഷത്തിന്റെയും ഭാര്യുടെ ആസ്തി 80.56 ലക്ഷത്തിന്റെയുമാണ്‌.

തോമസിന്റെ പേരില്‍ ബാങ്ക്നിക്ഷേപമായി 24.76 ലക്ഷം രൂപയും ഭാര്യയുടെ പേരില്‍ 18.40 ലക്ഷം രൂപയുമുണ്ട്‌. സ്ഥാനാര്‍ഥിക്ക്‌ 9.13ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട സിറ്റി കാറുണ്ട്‌. ഭാര്യയുടെ പേരില്‍ 7.27 ലക്ഷം രൂപ വിലമതിക്കുന്ന മഹീന്ദ്ര ലോഡ്‌ കിങ്‌ എന്ന വാഹനവും ഉണ്ട്‌. ഇരുവര്‍ക്കും നിക്ഷേപത്തില്‍ നിന്നായി 50000 രൂപ വീതം പലിശയായും ലഭിച്ചിട്ടുണ്ട്‌. സ്ഥാനാര്‍ഥിയുടെ കൈവശം സ്വര്‍ണമൊന്നുമില്ല. ഭാര്യയുടെ പേരില്‍ 2.84 ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വര്‍ണാഭരങ്ങളുണ്ട്‌. സ്ഥാനാര്‍ഥിക്ക്‌ മറ്റ്‌ സ്വത്തുക്കളൊന്നുമില്ല. ഭാര്യയുടെ പേരില്‍ കണയന്നൂര്‍ താലൂക്കില്‍ വെണ്ണലയില്‍ 51.30 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട്‌ സ്ഥലമുണ്ട്‌. ഇത്‌ യഥാക്രമം 1328.63 ചതുരശ്രയടി വിസ്തീര്‍ണവും 2395.88 വരും. ആദ്യ പ്ലോട്ടിന്‌ 18.30 ലക്ഷം രൂപയും രണ്ടാമത്തെ പ്ലോട്ടിന്‌ 33 ലക്ഷം രൂപയുമാണ്‌ മതിപ്പ്‌ വിപണി വില. കാര്‍ വായ്പയിനത്തില്‍ സ്ഥാനാര്‍ഥിക്ക്‌ 1.95 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക്‌ 2.82 ലക്ഷം രൂപയുടെയും ബാധ്യതയാണുള്ളത്‌.

ബിജുവിന് സ്വന്തം പേരില്‍ വസ്തുക്കളില്ല. ആകെയുള്ള 29 1/2 സെന്റ് സ്ഥലവും വീടും അച്ഛന്റെ പേരിലാണ്. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ ബിജുവിന്റെ കുടുംബത്തിന്റെ അത്യാവശ്യ ചെലവുകള്‍ പാര്‍ടി തന്നെയാണ് വഹിക്കുന്നത്. എസ്.യു.സി.ഐയും ആര്‍എംപിയും ചേര്‍ന്നുള്ള ഇടതുപക്ഷ ഐക്യമുന്നണിയുടെ സ്ഥാനാര്‍ഥിയായാണ് ബിജു. പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസം തന്നെ കോട്ടയത്ത് പത്രിക നല്‍കിയിരുന്നു. 20 വര്‍ഷം മുമ്പാണ് ബിജു എസ്.യു.സി.ഐയുടെ സജീവ പ്രവര്‍ത്തകനാകുന്നത്. വിവാഹശേഷം ബിജുവും ഭാര്യ രജിതയും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍കരായി.

പ്രീഡിഗ്രി വരെ പഠിച്ച ബിജു പഠനമുപേക്ഷിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്. തെരഞ്ഞടുപ്പിന് മാത്രമാണ് കുറിച്ചി സഹകരണ ബാങ്കില്‍ അക്കൗണ്ട് എടുത്തതെന്നും ബിജു പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :