തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതില്‍ ഒട്ടും ആര്‍ഭാടം കുറയ്ക്കാതെ ഡിഎംകെ മുന്നില്‍ത്തന്നെ. 106.79 കോടി രൂപയാണ് ഡിഎംകെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പിരിച്ചെടുത്തിരിക്കുന്നതെന്ന് പാര്‍ട്ടി ട്രഷറര്‍ എം കെ സ്റ്റാലിന്‍ തിരുച്ചിയില്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തുക പിരിച്ച മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ക്ക് കലൈഞ്ജര്‍ കരുണാനിധി സ്വര്‍ണമോതിരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു...